Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചു

ജിദ്ദ: സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാനുള്ള ഫൈസർ വാക്സിൻ, വാക്സിൻ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു.

വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിത്തുടങ്ങിയതോടെ വൈകാതെത്തന്നെ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി വാക്സിൻ നൽകുന്നത് ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കുകയും ചെയ്തു.

അതേ സമയം സൗദിയിൽ പുതുതായി 40 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 64 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 2268 ആക്റ്റീവ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്. നിലവിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 50 ആണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്