Sunday, September 22, 2024
Saudi ArabiaTop Stories

അഡ്നോക് സൗദിയിൽ എല്ലാ ആധുനിക സർവീസുകളും ലഭ്യമാക്കുന്ന ആദ്യ പെട്രോൾ പംബ് തുറന്നു

സൗദി അറേബ്യയിൽ എല്ലാ ആധുനിക സർവീസുകളും ലഭ്യമാക്കുന്ന തങ്ങളുടെ ആദ്യത്തെ പെട്രോൾ പംബ് തുറന്നതായി യു എ ഇയിലെ മുൻ നിര എണ്ണക്കംബനിയായ അഡ്നോക് അറിയിച്ചു.

ആധുനിക ഇന്ധന, റീട്ടെയിൽ സൗകര്യങ്ങൾക്കൊപ്പം ADNOC ഒയാസിസ് സ്റ്റോർ, കാർ വാഷ്, ലൂബ് ചെയ്ഞ്ചിംഗ് എന്നിവയും പെട്രോൾ സ്റ്റേഷനിൽ ലഭ്യമാക്കും.

സൗദി അറേബ്യയിൽ 35 സ്റ്റേഷനുകൾ തുറക്കുന്നതിനായി അഡ്നോക്കിനു സൗദി അധികൃതരിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.

സൗദി അറേബ്യയിലെ ഇന്ധന റീട്ടെയിൽ മേഖലയിൽ ഒരു പുതിയ അനുഭവമായിരിക്കും അഡ്നോക്കിൻ്റെ എല്ലാ ആധുനിക സർവീസുകളും ലഭ്യമാക്കുന്ന പെട്രോൾ പംബിലൂടെ ലഭ്യമാകുക..

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്