സൗദിയിൽ പുതിയ കൊറോണ കേസുകളും ആക്റ്റീവ് കേസുകളും വീണ്ടും കുത്തനെ വർദ്ധിക്കുന്നു
ജിദ്ദ: സൗദിയിൽ പുതിയ കൊറോണ ബാധിതരുടെയും ആക്റ്റീവ് കേസുകളുടെയും എണ്ണം വീണ്ടും കുത്തനെ വർദ്ധിക്കുന്നു.
പുതുതായി കൊറോണ ബാധിച്ചവരുടെ എണ്ണം 222 ആയും ആക്റ്റീവ് കേസുകളുടെ എണ്ണം 2061 ഉം ആയാണു ഉയർന്നിട്ടുള്ളത്. ഏറെ നാളുകൾക്ക് ശേഷമാണു രാജ്യത്തെ ആക്റ്റീവ് കേസുകൾ വീണ്ടും രണ്ടായിരത്തിനു മുകളിൽ എത്തുന്നത്.
അതേ സമയം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും മരണ സംഖ്യയും വളരെ കുറവാണെന്നത് ആശ്വാസവും പകരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 28 ആയും കുറഞ്ഞിട്ടുണ്ട്.
സൗദിയിൽ ഇത് വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ ആകെ എണ്ണം 6,52,562 ആണെന്ന് ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa