യു പി യിൽ പോലീസ് പരീക്ഷക്ക് ഉദ്യോഗാർഥി അതിവിദഗ്ധമായി കോപ്പിയടിച്ച സംഭവം സൗദി ന്യൂസ് പോർട്ടലുകളിലും വാർത്തയായി; വീഡിയോ കാണാം
യു പി യിൽ ഒരു സബ് ഇൻസ്പെക്ടർ എക്സാമിനിടെ അതി വിദഗ്ധമായി ഒരു ഉദ്യോഗാർഥി കോപിയടിച്ചത് പിടിച്ച സംഭവം സൗദി ന്യൂസ് പോർട്ടലുകളിലും വലിയ വാർത്തയായി മാറി.
ഇന്ത്യയിലെ യു പിയിൽ ഒരാൾക്കും സങ്കൽപ്പിക്കാനാകാത്ത വിധത്തിൽ കോപിയടിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ പിടികൂടിയെന്നാണു അറബ് പോർട്ടലുകൾ വാർത്ത നൽകിയിട്ടുള്ളത്.
തൻ്റെ വിഗ്ഗിനുള്ളിൽ ഒരു ഹൈ ടെക് ബ്ളൂടൂത്ത് വയർ ലെസ്സ് ഡിവൈസ് ഘടിപ്പിച്ചായിരുന്നു ഇയാൾ കോപിയടിക്കാൻ ശ്രമിച്ചത്.
ഇയാളുടെ സമീപത്ത് വെച്ച് മെറ്റൽ ഡിറ്റക്ടർ സിഗ്നൽ നൽകിയപ്പോഴായിരുന്നു അസ്വാഭാവികമായി എന്തോ സംഭവിക്കുന്നുണ്ടെന്ന് പോലീസിനു മനസ്സിലായത്.
ഇയാൾ ചെവിക്കുള്ളിൽ ഘടിപ്പിച്ചിരുന്ന ഹെഡ് ഫോൺ ആണെങ്കിൽ വളരെ ചെറിയതായിരുന്നു. പോലീസിനോ അയാൾക്ക് തന്നെയോ അത് പുറത്തെടുക്കാൻ പിടിക്കപ്പെട്ടപ്പോൾ സാധിച്ചിരുന്നില്ല. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
