സൗദിയിൽ ഒമിക്രോൺ, ഡെൽറ്റാ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; സുപ്രധാന നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
ജിദ്ദ: കൊറോണ വൈറസ് , വക ഭേദങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളുമായി സൗദി ആരോഗ്യമന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി.
ആഗോളതലത്തിൽ തന്നെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ശക്തമായിരിക്കുകയാണ്. സൗദിയിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളുടെ തോത് വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
അടുത്ത ഘട്ടത്തിൽ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകും. വ്യാപനത്തെ പിടിച്ച് കെട്ടാൻ നിർദ്ദേശിക്കപ്പെട്ട പ്രതിരോധ മുൻ കരുതലുകൾ പാലിക്കുക മാത്രമേ മാർഗമുള്ളൂ.
ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിക്കുന്നതിനും ഒമിക്രോൺ പോലുള്ള വക ഭേദങ്ങൾ ബാധിക്കുന്നതിനെ തടയുന്നതിനും.സഹായിക്കും.
ലോകത്ത് നിലവിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്നും ഡോ: അബ്ദുൽ ആലി വ്യക്തമാക്കി.
അതേ സമയം 389 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയിലെ ആക്റ്റീവ് കൊറോണ കേസുകൾ 3056 ആയി ഉയർന്നിട്ടുണ്ട്. 124 പേർ സുഖം പ്രാപിച്ചു. 1 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 33 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa