ജനുവരി 1 മുതൽ പേപ്പറുകളിലെഴുതിയ തൊഴിൽ കരാറുകൾ സ്വീകാര്യമാകില്ലെന്ന പ്രചാരണം തെറ്റ്
ജിദ്ദ: പേപ്പറുകളിൽ എഴുതിയ തൊഴിൽ കരാറുകൾ ജനുവരി 1 മുതൽ സ്വീകാര്യമാകില്ലെന്ന തരത്തിലുള്ള പ്രചാരണം സൗദി മാനവ വിഭവ ശേഷി മന്ത്രാലയം നിഷേധിച്ചു.
പേപ്പറുകളിൽ എഴുതിയതും രെജിസ്റ്റർ ചെയ്യാത്തതും ഡൊക്യുമെൻ്റ് ചെയ്യാത്തതുമായ കരാറുകൾ കോടതികളീൽ ജനുവരി 1 മുതൽ സ്വീകാര്യമാകില്ലെന്ന തരത്തിലായിരുന്നു പ്രചാരണം.
ഇത്തരത്തിലുള്ള പ്രചാരണം ലോക്കൽ മാധ്യമങ്ങളിൽ വന്നത് ശരിയല്ലെന്നാണു മന്ത്രാലയ വാക്താവ് സഅദ് അൽ ഹമ്മാദ് അറിയിച്ചത്.
കരാർ ഡോക്യുമെന്റേഷൻ പ്രോഗ്രാം മന്ത്രാലയം പ്രഖ്യാപിച്ച മെക്കാനിസം അനുസരിച്ച് തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു സംരംഭമാണെന്ന് “ഹ്യൂമൻ റിസോഴ്‌സസ്” വക്താവ് സ്ഥിരീകരിച്ചു.
വിവരങ്ങൾ കൈമാറുന്നതിലും നേടുന്നതിലും ജാഗ്രത പാലിക്കാനും അത് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന്.ലഭ്യമാക്കാനും അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
