Friday, September 27, 2024
Saudi ArabiaTop Stories

സൗദിയിൽ പണം വെളുപ്പിക്കൽ കേസിലെ പ്രതികൾക്ക് 31 വർഷം തടവും 152 മില്യൺ റിയാൽ പിഴയും ശിക്ഷ

പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ 6 പ്രതികൾക്ക് മൊത്തം 31 വർഷം തടവും 152 മില്യൺ റിയാൽ പിഴയും ശിക്ഷ വിധിച്ചതായി സൗദി പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.

അനധികൃതമായി സൗദിയിൽ നിന്ന് പുറത്തേക്ക് അയച്ച തുകക്ക് അനുസരിച്ചായിരുന്നു പ്രതികൾക്ക് പിഴ ചുമത്തിയത്.

പ്രതിമാസം 10,000 റിയാൽ വീതം ഈടാക്കി തങ്ങളുടെ വാണിജ്യ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലൂടെ പണം പുറത്തേക്ക് അയച്ച രണ്ട് സ്വദേശികൾ കേസിലെ പ്രധാന പ്രതികളാണ്.

സൗദികൾക്ക് ജയിൽ ശിക്ഷാ കാലയളവിനു സമാനമായ കാലം വിദേശ യാത്രാ വിലക്കും പ്രതികളിൽ പെട്ട വിദേശികൾക്ക് ശിക്ഷകൾക്ക് ശേഷം നാടുകടത്തലും ആജീവാനന്ത വിലക്കും വിധിച്ചിട്ടുണ്ട്.

രാജ്യത്തിൻ്റെ ധനകാര്യ വ്യവസ്ഥിതിയെ തുരങ്കം വെക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് ഒരിക്കലും വെച്ച് പൊറുപ്പിക്കില്ലെന്ന് പബ്ളിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.

https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്