സഹകരിക്കുന്നില്ലെങ്കിൽ ഒരിക്കലും മടങ്ങാൻ ആഗ്രഹിക്കാത്ത പഴയ ദിനങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം; വിശദമായി അറിയാം
സൗദിയിൽ കൊറോണ കേസുകൾ വലിയ തോതിൽ വർദ്ധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം.
ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ സ്ഥിതി രൂക്ഷമാകുകയാണെങ്കിൽ വീണ്ടും ശക്തമായ നടപടികളിലേക്ക് പോകുമെന്ന തരത്തിലുള്ള സൂചനയാണു ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം വാക്താവ് നൽകിയിട്ടുള്ളത്.
സൗദി ആഭ്യന്തര മന്ത്രാലയാ സുരക്ഷാ വിഭാഗം വാക്താവ് കേണൽ ത്വലാൽ അൽ ശൽ ഹൂബിൻ്റെ ഇന്നത്തെ വാർത്താ സമ്മേളനത്തിലെ പ്രധാന പ്രസ്താവനകൾ താഴെ വിവരിക്കുന്നു.
ആഗോള തലത്തിൽ തന്നെ കൊറോണ വ്യാപനത്തിൻ്റെ സൂചിക വലിയ തോതിൽ തന്നെ ഉയർന്ന് കൊണ്ടിരിക്കുകയാണ്.
നമ്മൾ പ്രതിരോധ നടപടികളുമായി സഹകരിക്കുന്നില്ലെങ്കിൽ ഒരിക്കലും മടങ്ങാൻ ആഗ്രഹിക്കാത്ത പഴയ ദിനങ്ങളിലേക്ക് മടങ്ങാൻ നമ്മൾ നിർബന്ധിതരാകും.
മാസ്ക്ക് ധരിക്കാതിരുന്നാലും അകലം പാലിക്കാതിരുന്നാലും 1000 റിയാൽ പിഴ ചുമത്തും. തുടർച്ചയായി ലംഘനങ്ങൾ നടത്തിയാൽ പിഴ 1 ലക്ഷം റിയാൽ വരെയെത്തും.
കൊറോണയെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഒരു മില്യൺ റിയാൽ വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും.
ഭാഗികമോ പൂർണ്ണമോ ആയ കർഫ്യൂ, യോഗ്യതയുള്ളതും ബന്ധപ്പെട്ടതുമായ അധികാരികളുടെ വിലയിരുത്തലിന് വിധേയമായിട്ടായിരിക്കും ഉണ്ടാകുകയെന്നും വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa