സൗദിയിൽ രോഗമുക്തിക്കുള്ള കാലയളവ് കുറച്ചു
സൗദിയിൽ കൊറോണ ബാധിച്ചവർക്ക് രോഗമുക്തിക്കുള്ള കാലയളവ് കുറച്ച് കൊണ്ട് റിക്കവറി പിരീഡിൽ ആരോഗ്യ മന്ത്രാലയം അപ്ഡേഷൻ നടത്തി.
ഇമ്യൂൺ ആയവർകും ഇമ്യുൺ അല്ലാത്തവർക്കും വെവ്വേറെ റിക്കവറി പിരീഡാണു നി|ശ്ചയിക്കപ്പെട്ടിട്ടുള്ളത്.
ഇമ്യൂൺ ആയവർക്ക് രോഗം ബാധിച്ചാൽ 7 ദിവസം കഴിഞ്ഞ് രോഗമുക്തി നേടിയതായി കണക്കാക്കും. ഇമ്യൂൺ അല്ലാത്തവർക്ക് രോഗം ബാധിച്ചാൽ 10 ദിവസം കഴിഞ്ഞായിരിക്കും രോഗമുക്തി നേടിയതായി കണക്കാക്കുക.
രോഗമുക്തി നേടിയതിനു ശേഷം ഇവർ പിന്നീട് ടെസ്റ്റ് നടത്തേണ്ടതില്ല എന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
നേരത്തെ കൊറോണ ബാധിച്ചവർക്ക് 14 ദിവസം കഴിഞ്ഞായിരുന്നു രോഗമുക്തി നേടിയതായി കണക്കാക്കിയിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa