ജോലി നഷ്ടപ്പെട്ട സൗദി പൗരനു അർഹതപ്പെട്ട 4 മില്യൻ റിയാൽ കമ്പനിയിൽ നിന്ന് വാങ്ങിക്കൊടുത്ത് അധികൃതർ
റിയാദ്: മാനവ വിഭവ ശേഷി മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന റിയാദിലെ അമിക്കബിൾ സെറ്റ്ല്‌മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഒരു കരാർ കമ്പനി സൗദി പൗരനു നൽകാനുള്ള 4 മില്യൻ റിയാലിൻ്റെ ആനുകൂല്യം വീണ്ടെടുത്ത് നൽകിയ വാർത്ത ശ്രദ്ധേയമായി.
ലേറ്റായ സാലറികൾ, സർവീസ് മണി, സ്ഥാപനത്തിലെ സേവനം കംബനി അവസാനിപ്പിച്ചതിനുള്ള നഷ്ടപരിഹാരം എന്നിവയടങ്ങുന്ന തുകയണു 4 മില്യൻ റിയാൽ.
വിർച്വൽ അനുരഞ്ജന ചർച്ചകൾക്ക് ശേഷമായിരുന്നു കംബനി ജീവനക്കാരൻ്റെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാൻ സമ്മതിച്ചത്.
ഇത്തരം കേസുകളിൽ ആദ്യം അനുരഞ്ജന ചർച്ചകളിലൂടെ പരിഹരിക്കാാനാണു ശ്രമിക്കുകയെന്നും അല്ലെങ്കിൽ ആദ്യത്തെ ഹിയറിംഗ് മുതൽ 21 ദിവസത്തിനുള്ളിൽ വാദി മുഖേന കേസ് ലേബർ കോർട്ടിലേക്ക് റഫർ ചെയ്യുകയുമാണു ചെയ്യുകയെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa