പാരസിറ്റാമോൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കുട്ടികൾക്ക് കൊടുക്കുന്നതിനെതിരെ മുന്നറിയിപ്പ്
ഡോക്ടറുടെ അനുമതിയില്ലാതെ പാരസിറ്റാമോൾ കുട്ടികൾക്ക് നൽകുന്നതിരെ സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ശീതാ കാലാവസ്ഥാ രോഗങ്ങളും കൊറോണയും മറ്റും പകരുന്ന സാഹചര്യത്തിലാണു അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
കുട്ടികൾക്ക് പാരസിറ്റാമോൾ അവരുടെ തൂക്കവും മരുന്നിൻ്റെ സാന്ദ്രതയും അനുസരിച്ച് വ്യത്യസ്ത ഡോസുകളായിട്ടായിരിക്കും നൽകേണ്ടത്.
അത് കൊണ്ട് തന്നെ അനുയോജ്യമായ അളവിൽ മാത്രമേ അവർക്ക് മരുന്ന് നൽകാൻ പാടുള്ളൂ. അതിനു ഡോക്ടറുടെ നിർദ്ദേശം തേടണം.
തെറ്റായ അളവുകളിൽ മരുന്നുകൾ കഴിക്കുന്നത് മറ്റു പലതരത്തിലുള്ള രോഗങ്ങൾക്കും കാരണാമായേക്കുമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa