ക്ലീനിംഗ് ജോലികൾ സൗദിവത്ക്കരിക്കണമെന്ന ആവശ്യത്തോട് സൗദി മാനവ വിഭവശേഷി മന്ത്രാലയ കൺസൾട്ടന്റ് പ്രതികരിച്ചു
ജിദ്ദ: ശുചീകരണ തൊഴിലുകൾ സൗദിവത്ക്കരിക്കണമെന്ന ആവശ്യത്തോട് സൗദി ഹ്യൂമൻ റിസോഴ്സസ് കൺസൾട്ടന്റ് ബദർ അൽ അൻസി പ്രതികരിച്ചു.
ക്ലീനിംഗ് ജോലി സൗദിവത്ക്കരികുന്നത് സ്വദേശി യുവാക്കളുടെ അഭിലാഷത്തെ തല്ലിക്കെടുത്തുന്നതാണ്. സൗദിവത്ക്കരണത്തിനു മുൻ ഗണന കൊടുക്കാവുന്ന മറ്റു പ്രൊഫഷനുകൾ നിലവിലുണ്ട്.
ക്ലീനിംഗ് ജോലി ഒരു മോശപ്പെട്ട തൊഴിലല്ല. നിരവധി സൗദികൾ വളരെ താഴ്ന്നതും സിമ്പിളും ആയ ജോലികൾ ചെയ്യുന്നുണ്ട്.
അതേ സമയം ക്ലിനിങ് ജോലിയിലെ സാലറി റേഞ്ച് 400-600 റിയാൽ ആണെന്നതാണ് പ്രശ്നം.
നിലവിൽ സൗദിയിൽ ദരിദ്ര രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ക്ലീനിംഗ് തൊഴിലാളികളൂണ്ട്. 11 മൂതൽ 14 മില്യൻ വരെ വിദേശികൾ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്.
വൈകാതെ അപ്രത്യക്ഷമായേക്കാൻ സാധ്യതയുള്ള ക്ലീനിംഗ് പ്രൊഫഷനേക്കാൾ സൗദിവത്ക്കരണത്തിനു മുൻ ഗണന കൊടുക്കേണ്ട നിരവധി പ്രൊഫഷനുകൾ വേറെയുണ്ട്.
ഏത് പ്രൊഫഷനിലും സൗദികൾ ജോലി ചെയ്യും. ക്ലീനിംഗ് മേഖലയിൽ സൗദികളെ ആവശ്യമാകുന്ന സന്ദർഭം വന്നാൽ അതിനെക്കുറിച്ച് പഠിക്കുകയും ചെയ്യും. നിലവിൽ നഴ്സിംഗ്, എഞ്ചിനീയറിംഗ്, ടെക്നോളജി തുടങ്ങിയ നിരവധി മേഖലകൾ തന്നെ സൗദിവത്ക്കരണത്തിനു ബാക്കിയാണ്.
അനുയോജ്യമായ വേതനവും അനുകൂല തൊഴിൽ സാഹചര്യവും ഉണ്ടായിരിക്കണം എന്നതാണ് സൗദിവത്ക്കരണത്തിന്റെ മാനദണ്ഡങ്ങളിലൊന്ന്. ഇപ്പോൾ നമ്മുടെ കുട്ടികളെ ശുചീകരണത്തൊഴിലാക്കേണ്ട ഒരു സാഹചര്യം ഇല്ല. അത്യാന്തേപിക്ഷതമാകുന്ന സാഹചര്യത്തിൽ അതിനെക്കുറിച്ച് ചിന്തിച്ചാൽ മതി.
നിലവിലുള്ള 50% തൊഴിലുകളും സൗദികളുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമല്ല. 5000 റിയാൽ വേതനമെന്നത് പോലും സൗദികൾക്ക് മതിയാകില്ലെന്നും അത് കൊണ്ട് തന്നെ കുറഞ്ഞ വേതനം ലഭിക്കുന്ന ക്ലീനിംഗ് ജോലി സൗദിവത്ക്കരിക്കണമെന്ന ആവശ്യം യുക്തി രഹിതമാണെന്നും ബദർ അൻസി സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa