റൗള പ്രവേശനത്തിനും സിയാറത്തിനും നിയന്ത്രണം
മദീന: വിശുദ്ധ റൗളാ ശരീഫിൽ ആരാധനകൾ നിർവ്വഹിക്കുന്നതിനും നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
ഒരാൾക്ക് മാസത്തിലൊരിക്കൽ മാത്രമേ ഇനി മുതൽ റൗളയിൽ പ്രവേശിക്കുന്നതിനും നബി(സ്വ) യെ സിയാറത്ത് ചെയ്യുന്നതിനും സാധിക്കുകയുള്ളൂ. ആദ്യ പെർമിറ്റ് പ്രകാരം ആരാധനകളും സിയാറത്തും നിർവ്വഹിച്ച് പിന്നീട് ഒരു മാസം കഴിയണം രണ്ടാമത്തെ പെർമിറ്റ് ലഭിക്കാൻ.
നബി(സ്വ)യെ സിയാറത്ത് ചെയ്യാൻ സ്ത്രീകൾക്ക് പെർമിറ്റ് ലഭിക്കില്ല. അതേ സമയം സ്ത്രീകൾക്ക് റൗളാ ഷരീഫിൽ ആരാധനകൾ നിർവ്വഹിക്കാനുള്ള പെർമിറ്റിനായി അപേക്ഷിക്കാം.
മക്കയിൽ മസ്ജിദുൽ ഹറാമിൽ ഏല്ലാ നമസ്ക്കാരത്തിനും പെർമിറ്റ് എടുക്കണമെങ്കിൽ മദീനയിലെ പള്ളിയിൽ നമസ്ക്കരിക്കുന്നതിനു പെർമിറ്റ് ആവശ്യമില്ല.
മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ പ്രതിരോധ നടപടികൾ സ്വീകരിക്കലും ഇമ്യൂൺ സ്റ്റാറ്റസും ഇരു ഹറമുകളിലും നിർബന്ധമാണ്.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa