ഫ്രാൻസ് പിൻവലിച്ച നൂഡ്ൽസ് സൗദിയിലെത്തിയിട്ടില്ല
ഫ്രാൻസ് പിൻവലിച്ച ഇൻസ്റ്റന്റ് നൂഡ്ൽസ്ൻ്റെ ബാച്ചുകൾ സൗദി വിപണിയിൽ എത്തിയിട്ടില്ലെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സ്ഥിരീകരിച്ചു.
അനുവദനീയമായ പരിധിയിൽ കൂടുതൽ എഥിലീൻ ഓക്സൈഡിന്റെ സാന്ദ്രത കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രഞ്ച് അധികൃതർ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ തുടങ്ങിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എല്ലാ സമയത്തും ബന്ധപ്പെട്ട സംഭവവികാസങ്ങൾ പിന്തുടരുകയും രാജ്യത്തേക്ക് പ്രവേശിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.
ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, കീടനാശിനികൾ, കാലിത്തീറ്റകൾ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യത്തോടുള്ള പ്രതിബദ്ധതയും അതോറിറ്റി ആവർത്തിച്ചു.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa