Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് കരിപ്പൂരിൽ നിന്നുള്ള ഷെഡ്യൂളുകൾ സിസ്റ്റത്തിൽ ലഭ്യമാകുന്നില്ല; ചാർട്ടേഡ് ഫ്ളൈറ്റുകൾ വീണ്ടും രംഗത്ത്

സൗദിയിൽ നിന്ന് പറക്കാനുള്ള അനുമതി ലഭിച്ചെങ്കിലും കരിപ്പൂരിൽ നിന്നും എയർ ബബിൾ പ്രകാരം സർവീസ് നടത്തുന്ന വിമാനക്കംബനികളുടെ ഷെഡ്യൂളുകൾ സിസ്റ്റത്തിൽ ലഭ്യമാകുന്നില്ല.

അതേ സമയം ചാർട്ടേഡ് ഫ്ളൈറ്റുകൾ വീണ്ടും രംഗത്ത് വരുന്നതായി വിവിധ ട്രാവൽ ഏജൻസികൾ അറേബ്യൻ മലയാളിയുമായുള്ള സംഭാഷണത്തിൽ അറിയിച്ചു.

ഒന്നാം തീയതി മുതൽ എയർ ബബിൾ കരാർ നിലവിൽ വന്നിട്ടുണ്ടെങ്കിലും ഇത് വരെ കരിപ്പൂരിൽ നിന്നും ഒരു വിമാനങ്ങളുടെയും ഷെഡ്യൂളുകൾ സിസ്റ്റത്തിൽ വന്നിട്ടില്ലെന്നത് ഏറെ ഖേദകരമാണെന്നും നിരവധി പ്രവാസികൾ പറക്കാനായി കാത്തിരിക്കുന്നുണ്ടെന്നും ഖൈർ ട്രാവൽസ് കോട്ടക്കൽ എം ഡി ബഷീർ പറയുന്നു.

പെട്ടെന്ന് പോകേണ്ട പ്രവാസികൾക്ക് ഷെഡ്യൂൾഡ് വിമാന സർവീസുകളെ ആശ്രയിക്കാൻ നിൽക്കാതെ ലഭ്യമായ ചാർട്ടേഡ് ഫ്ളൈറ്റുകളിൽ പറക്കേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങൾ പോകുന്നത്.

ചാർട്ടേഡ് ടിക്കറ്റുകൾ കാൻസൽ ചെയ്യാനും മറ്റുമുള്ള പ്രയാസവും ക്വാറൻ്റീൻ സൗകര്യങ്ങളുടെ പോരായ്‌മയും ചോദിക്കുന്ന നിരക്കുകൾ നൽകേണ്ടി വരുമെന്നതുമെല്ലാം പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്ന സമയത്തായിരുന്നു ആശ്വാസമായിക്കൊണ്ട് എയർ ബബിൾ കരാർ നിലവിൽ വന്നത്.

എന്നാൽ എല്ലാ തടസ്സങ്ങളും നീങ്ങിയെങ്കിലും ഇനിയും ഷെഡ്യൂൾഡ് സർവീസുകൾ സിസ്റ്റത്തിൽ ലഭ്യമാകാത്തത് കരിപ്പൂരിൽ നിന്ന് പറക്കാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

അതേ സമയം വിമാന സർവീസുകൾ ഷെഡ്യൂൾ പ്രകാരം നടക്കുന്നുണ്ടെന്നും സീറ്റുകൾ ഫുൾ ആയത് കൊണ്ടാണു സിസ്റ്റത്തിൽ വരാത്തത് എന്നും ട്രാവൽ മേഖലയിലുള്ള ചിലർ പറയുന്നു.

കൊച്ചിയിൽ നിന്നും നിലവിൽ സൗദി എയർലൈൻസിൻ്റെ വിമാനം മാത്രമാണു എയർ ബബിൾ കരാർ പ്രകാരമുള്ള ഷെഡ്യൂളുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചുരുക്കത്തിൽ കുറച്ച് ദിവസങ്ങൾ കൂടി സൗദി പ്രവാസികൾ ചാർട്ടേഡ് വിമാനങ്ങളിൽ തന്നെ പറക്കേണ്ട സ്ഥിതിയാണുള്ളത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്