Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ശനിയാഴ്ച വരെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്;രക്ഷിതാക്കൾക്ക് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്

ജിദ്ദ: വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

മദീന,മക്ക,ഹായിൽ,ഖസീം,റിയാദ്,ഷർഖിയ എന്നീ പ്രവിശ്യകളിൽ വ്യാഴാഴ്ച നേരിയ മഴ അനുഭവപ്പെടും. വെള്ളിയും ശനിയും മഴ ശക്തി പ്രാപിക്കും.

വെള്ളി,ശനി ദിവസങ്ങളിൽ തബൂക്ക്, അൽ ജൗഫ്, നോർത്തേൺ ബോഡർ പ്രവിശ്യകളിലും മഴ അനുഭവപ്പെടും.

രജ്യത്തിന്റെ വടക്ക്, കിഴക്ക്,സെൻട്രൽ ഭാഗങ്ങളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച വരെ താപനിലയിൽ കുറവും നോർത്തേൺ ബോഡറിൽ മഞ്ഞ് വീഴ്ചയും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണത്തിൽ പറയുന്നു.

അതേ സമയം മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ളതിനാൽ വെളളം ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളെ സമീപിക്കാൻ കുട്ടികളെ അനുവദിക്കരുതെന്ന് സിവിൽ ഡിഫൻസ് രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്