Monday, September 23, 2024
Saudi ArabiaTop Stories

മദീനയിൽ രണ്ട് വർഷത്തിന് ശേഷം വീണ്ടും ഇഫ്താർ സുപ്രകൾ തിരികെ വരുന്നു

മദീന: ഈ വരുന്ന റമളാൻ മാസത്തിൽ ഇഫ്താർ സുപ്രകൾ തിരികെ കൊണ്ട് വരാനുള്ള പദ്ധതി മസ്ജിദുന്നബവി അഫയേഴ്സ് ഏജൻസി പ്രഖ്യാപിച്ചു.

കൊറോണ കാരണം നിർത്തി വെച്ചിരുന്ന റമളാൻ സുപ്ര രണ്ട് വർഷത്തിനു ശേഷമാണ് വീണ്ടും തിരികെ വരുന്നത്.

പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് നേരത്തെ പെർമിറ്റ് ലഭിച്ചതിനനുസരിച്ചായിരിക്കും സുപ്രയിൽ ഇരിക്കാൻ പവേശനം അനുവദിക്കുക.

സുപ്രയിൽ ഇരിക്കാവുന്നവരുടെ എണ്ണം കൊറോണയുടെ അപ്പോഴത്തെ സ്ഥിതിയനുസരിച്ച് നിജപ്പെടുത്തും. അകലം പാലിക്കേണ്ട സ്ഥിതിയാണെങ്കിൽ ഒരു സുപ്രക്ക് 5 പേരും അകലം പാലിക്കേണ്ട സ്ഥിതിയല്ലെങ്കിൽ ഒരു സുപ്രക്ക് 12 പേരും എന്ന കണക്കിലായിരികും ഇരിക്കാൻ അനുമതി.

ഭക്ഷണം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നയാൾ അംഗീകൃത കാറ്ററിംഗ് കംബനികളുമായി കരാർ ഉണ്ടാക്കണ്ടതുണ്ട്.

ഖിബ് ലയിലേക്ക് തിരിഞ്ഞ് ഒരു സുപ്രയിൽ ഒരു ഭാഗത്ത് മാത്രമായിട്ടായിരിക്കും ഇരിക്കാൻ അനുമതി. റജബ് ആദ്യത്തിൽ ഭക്ഷണ ദാതാക്കളുടെ ഡാറ്റകൾ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്