സൗദിയിൽ 22 മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു
ജിദ്ദ: കഴിഞ്ഞ 22 മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായത്തോടെ നാട്ടിലെത്തിച്ചു.
പക്ഷാഘാതത്തെത്തുടർന്ന് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മഹാരാഷ്ട്ര രത്നഗിരി സ്വദേശി അബ്ദുൽ ഹമീദ് കമാലുദ്ദീനെയാണു നാട്ടിലെത്തിച്ചത്.
ത്വാഇഫിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഐസിയുവിലായിരുന്ന അബ്ദുൽ ഹമീദിനെ പിന്നീട് അൽമോയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
30 വർഷത്തോളം മെക്കാനിക്കായി ജോലി ചെയ്തിരുന്ന അബ്ദുൽ ഹമീദിൻ്റെ ചികിത്സക്ക് വന്ന പണം സൗദി ആരോഗ്യ മന്ത്രാലയം ഒഴിവാക്കിക്കൊടുത്തിരുന്നു.
നാട്ടിലെത്തി വിദഗ്ധ ചികിത്സ നൽകുന്നതിനു ത്വാഇഫ് കെ എം സി സി പ്രസിഡൻ്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് അബ്ദുൽ ഹമീദിൻ്റെ വിഷയം കോൺസുലേറ്റിനെ ധരിപ്പിച്ചതിനെത്തുടർന്നായിരുന്നു നടപടികളായത്. കൊല്ലം സ്വദേശിയൂം റിയാദിൽ നഴ്സുമായ ജോളി അബ്ദുൽ ഹമീദിനെ അനുഗമിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa