Sunday, November 24, 2024
Saudi ArabiaTop Stories

കഫീലിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം നടത്തിയ ഇന്ത്യക്കാരനെ ജയിൽ ശിക്ഷക്ക് ശേഷം സൗദിയിൽ നിന്ന് നാട് കടത്തി

ദമാം: വനിതാ സ്പോൺസർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപവാദ പ്രചരണങ്ങൾ നടത്തിയ ഇന്ത്യക്കാരനെ സൗദിയിൽ നിന്ന് നാടു കടത്തി.

ആന്ധ്രാ പ്രദേശ് സ്വദേശിയായ സുരേന്ദ്ര കുമാറിനെയാണു 4 മാസത്തെ തടവ് ശിക്ഷക്ക് ശേഷം നാടു കടത്തിയത്.

ജുബൈലിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സുരേന്ദ്രകുമാർ യുവതിയായ തൻ്റെ സ്പോൺസർക്കെതിരെ സോഷ്യൽ മീഡിയകളിൽ അപവാദ പ്രചാരണങ്ങൾ നടത്തുകയായിരുന്നു.

സ്പോൺസർ തന്നെ ലൈംഗിക പീഡനത്തിരയാക്കുന്നതായും സ്പോൺസർക്കൊപ്പം ജോലി ചെയ്യാൻ സാധിക്കില്ലെന്നും തന്നെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചത്.

അതോടൊപ്പം ആവശ്യമുള്ളവർക്ക് യുവതിയുടെ നംബറിൽ ബന്ധപ്പെടാനാകുമെന്നും പറഞ്ഞും ഇയാൾ പോസ്റ്റുകൾ പബളിഷ് ചെയ്തിരുന്നു.

എന്നാൽ യുവതിക്കെതിരെയുള്ള പോസ്റ്റുകൾ യുവതിയുടെ ബന്ധുക്കൾ ചില സുഹൃത്തുക്കൾ വഴി അറിയുകയും വിഷയം യുവതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം നടത്തിയപ്പോൾ സുരേന്ദ്രകുമാറിൻ്റെ വ്യാജ ഐഡിയിൽ നിന്ന് പോസ്റ്റ് ചെയ്തവയായിരുന്നു അവയെല്ലാം എന്ന് വ്യക്തമാകുകയും ചെയ്തു.

പോലീസ് അന്വേഷണത്തിലും സുരേന്ദ്രകുമാർ പ്രതിയാണെന്ന് തെളിഞ്ഞതോടെ നാട്ടിൽ പോകാൻ സമ്മതിക്കാത്തതിലുള്ള ദേഷ്യം തീർത്തതാണെന്ന് പറഞ്ഞ് അയാൾ കുറ്റം സമ്മതിച്ചു.

ലേബർ കോർട്ടിൽ ഹാജരാക്കിയ ഇയാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ ഇയാൾ ലൈഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് തെളിയിക്കുന്ന നിരവധി ക്ളിപ്പുകൾ കാണാനിടയാകുകയും മൊബൈൽ നശിപ്പിക്കാൻ ലേബർ ഓഫീസർ ആവശ്യപ്പെടുകയും ചെയ്തു.

ശേഷം ജയിലിലടച്ച ഇയാളെ പുറത്തിറക്കാൻ സാമൂഹിക പ്രവർത്തകർ വഴി നാട്ടിലെ ബന്ധുക്കൾ ബന്ധപ്പെട്ടു. പ്രതിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്.

തുടർന്ന് സാമൂഹിക പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് സ്പോൺസർ കേസ് പിൻ വലിക്കുകയും പ്രതിയെ നാട്ടിലേക്ക് എക്സിറ്റിൽ അയക്കാനുള്ള നടപടികൾ പൂർത്തീകരിക്കാൻ സഹായിക്കുകയും ചെയ്തതോടെ ഇയാളെ നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്