ഷവർമ്മയിൽ എലി; ജിദ്ദയിലെ പ്രശസ്ത റെസ്റ്റോറൻ്റ് അടപ്പിച്ചു; വീഡിയോ കാണാം
ജിദ്ദ: ജിദ്ദയിലെ ബഗ്ദാദിയയിലെ ഒരു പ്രശസ്ത ഷവർമ്മ റെസ്റ്റോറൻ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ ബലദിയ അടപ്പിച്ചു.
റെസ്റ്റോറൻ്റിലെ ഷവർമ്മയിൽ ഒരു എലി കയറിയിരുന്ന് തിന്നുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
റെസ്റ്റോറൻ്റിലെ ജീവനക്കാരൻ ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു എലി വില്പനക്കുള്ള ഷവർമ്മയുടെ മുകളിൽ കയറിയിരുന്ന് തിന്നാൻ തുടങ്ങിയത്.
വീഡിയോ വൈറലായതോടെ ഷവർമ്മ റേസ്റ്റൊറൻ്റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ആളുകൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
വിൽക്കാനുള്ള ഷവർമ്മയുടെ മുകളിൽ എലി കയറിയിരുന്ന് കഴിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa