Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് പിസിആർ സർട്ടിഫികറ്റില്ലാതെ നാട്ടിലേക്ക് പോകാനിരുന്നവർക്ക് വിമാനക്കമ്പനി ബോഡിംഗ് അനുവദിച്ചില്ല

വാക്സിൻ ഫുൾ ഡോസ് സ്വീകരിച്ചവർക്ക് നാട്ടിലേക്ക് വരുന്നതിനു പിസിആർ സർട്ടിഫിക്കറ്റ് വേണ്ടെന്ന ഇന്ത്യാ ഗവണ്മെന്റിന്റെ പ്രഖ്യാപനം വിമാനക്കംബനികൾ നടപ്പിലാക്കുന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് സൂചന.

ചൊവ്വാഴ്ചയിലെ സൗദി എയർലൈൻസിൽ നാട്ടിലേക്ക് പിസിആറില്ലാതെ പോകാനിരുന്ന യാത്രക്കാർ ഇത് മൂലം പ്രയാസത്തിലായതായാണു അറിയാൻ കഴിഞ്ഞത്.

ഇന്ന് ഉച്ചക്ക് മുമ്പുള്ള സൗദിയയുടെ ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പോകാനായി റിയാദ് എയർപോർട്ടിലെത്തിയ യാത്രക്കാർക്ക് പിസിആർ ഇല്ലാത്തതിനാൽ ബോഡിംഗ് അനുവദിക്കാൻ വിമാനക്കംബനി ഉദ്യോഗസ്ഥർ വിസമ്മതിക്കുകയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം സൗദിയക്ക് ലഭിക്കാത്തതാണു ആശയക്കുഴപ്പത്തിനു കാരണം എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇത് മൂലം ഇന്ന് യാത്ര ചെയ്യാനെത്തിയവർ പെട്ടെന്ന് റിസൾട്ട് ലഭിക്കാനായി എയർപോർട്ടിൽ നിന്നുള്ള പിസിആർ പരിശോധനക്ക് അഞ്ച് ഇരട്ടി തുക കൊടുത്ത് വിധേയരാകേണ്ട അവസ്ഥയിലാണുള്ളത്.

അതേ സമയം നാട്ടിലേക്ക് വാക്സിനെടുത്തവർക്ക്  പിസിആർ ഇല്ലാതെ ബോഡിംഗ് അനുവദിക്കുമെന്ന് എയർ ഇന്ത്യഎക്സ്പ്രസ് അറിയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്