Monday, November 25, 2024
Saudi ArabiaTop Stories

നാട്ടിലേക്ക് പോകുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്; ഇൻഡിഗോയും എയർ അറേബ്യയും പിസി ആർ ടെസ്റ്റ് ഇല്ലാതെ യാത്ര അനുവദിച്ചു; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

സൗദി എയർലൈൻസ് ആർ ടി പി സി ആർ ടെസ്റ്റ് റിസൽട്ട് ഇല്ലാത്ത നാട്ടിലേക്കുള്ള യാത്രക്കാർക്ക് ബോഡിംഗ് അനുവദിച്ചില്ലെങ്കിലും പ്രവാസികൾക്ക് എയർ ഇന്ത്യയുടെയും എയർ അറേബ്യയുടെയും സമീപനങ്ങൾ ആശ്വാസമാകുന്നു.

ഫുൾ വാക്സിൻ സ്വീകരിച്ചവർക്ക് കേന്ദ്ര സർക്കാർ ലിസ്റ്റ് ചെയ്ത 82 രാജ്യങ്ങളിൽ നിന്ന് ആർ ടി പി പി സി ആർ ടെസ്റ്റ് ഇല്ലാതെത്തന്നെ നാട്ടിലേക്ക് പോകാൻ അനുമതി നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം നിയമം പ്രാബല്യത്തിൽ വന്ന തിങ്കളാഴ്ച തന്നെ എയർ അറേബ്യയിൽ ദമാമിൽ നിന്നുള്ള യാത്രക്കാർ നാട്ടിലേക്ക് ആർ ടി പി സി ആർ ഇല്ലാതെത്തന്നെ യാത്ര നടത്തിയതായി റിപ്പോർട്ടുകളും ഉണ്ട്. ഇന്ന് ഇൻഡിഗോയും യാത്ര അനുവദിച്ചു.

ചുരുക്കത്തിൽ നിലവിൽ എയർ ഇന്ത്യയും ഇൻഡിഗോയും എയർ അറേബ്യയുമെല്ലാം ആർ ടി പി സി ആർ ഇല്ലാതെത്തന്നെ നാട്ടിലേക്കുള്ള യാത്ര അനുവദിക്കുമെന്ന് സാരം.

മറ്റു എയർലൈനുകളും ഫുൾ വാക്സിൻ സ്വീകരിച്ചവർക്ക് ആർ ടി പി സി ആർ ടെസ്റ്റ് റിസൽറ്റ് ആവശ്യപ്പെടാൻ സാധ്യത ഇല്ലെന്ന് തന്നെയാണു കരുതുന്നത്.

ഇന്ന് സൗദി എയർലൈൻസിൽ നിന്ന് ആളുകൾക്ക് ബോഡിംഗ് നൽകാത്ത അനുഭവം ഉണ്ടായെങ്കിലും വൈകാതെ ഇത് സംബന്ധിച്ച് സൗദിയയും അപ്ഡേഷൻ നടത്തുമെന്ന പ്രതീക്ഷയിലാണു പ്രവാസികളുള്ളത്.

അതേ സമയം ഈ സാഹചര്യത്തിൽ ടിക്കറ്റെടുത്ത ട്രാവൽ ഏജൻസികളുമായോ എയർലൈൻ കംബനികളുടെ കസ്റ്റമർ കെയറുമായോ ബന്ധപ്പെട്ട് യാത്ര പുറപ്പെടുന്നതിൻ്റെ തലേ ദിവസം തന്നെ യാത്രാ അപ്ഡേഷനുകൾ സംബന്ധിച്ച്‌ സംശയ ദൂരീകരണം നടത്തുന്നത് പ്രവാസികൾക്ക് യാദൃശ്ചികമായി പ്രയാസങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായകരമായേക്കാം.

നിലവിൽ സൗദിയടക്കമുള്ള നാലു ഗൾഫ് രാജ്യങ്ങളടക്കം 82 രാജ്യങ്ങളിൽ നിന്നുള്ള വാക്സിനെടുത്ത യാത്രക്കാർക്ക് ഫെബ്രുവരി 14 മുതൽ ഇന്ത്യയിലേക്ക് വരുന്ന സമയം ആർ ടി പി സി ആർ ടെസ്റ്റ് റിസൽറ്റ് ആവശ്യമില്ലെന്നാണു കേന്ദ്ര സർക്കാർ പ്രഖ്യാപനം.

അറേബ്യൻ മലയാളി വാാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്