ജിദ്ദയിലെ ചേരികൾ നീക്കം ചെയ്തതിനു ശേഷം ക്രിമിനൽ സംഘങ്ങൾ എവിടേക്ക് പോയി ? മക്ക പോലീസ് മേധാവി വിശദീകരിക്കുന്നു
ജിദ്ദ: നഗരത്തിലെ ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കൽ ആരംഭിച്ചതിനു ശേഷം ചേരികളിലുണ്ടായിരുന്ന ക്രിമിനൽ സംഘങ്ങൾ എവിടേക്കാണു നീങ്ങിയതെന്നത് സംബന്ധിച്ച് മക്ക പ്രവിശ്യാ പോലീസ് മേധാവി കേണൽ സ്വാലിഹ് അൽ ജാബിരി വ്യക്തമാക്കി.
ക്രിമിനൽ സംഘങ്ങൾ പോലീസ് നിരീക്ഷണത്തിലാണുള്ളത്. അവർ എങ്ങോട്ടാണു നീങ്ങിയതെന്ന് സുരക്ഷാ വിഭാഗത്തിനറിയാം.
ഭൂരിഭാഗം ക്രിമിനലുകളും കിഴക്കൻ ജിദ്ദയിലേക്കാണു നീങ്ങിയിട്ടുള്ളത്.
അവർ സുരക്ഷാ വിഭാഗത്തിന്റെ കണ്ണിനു കീഴിലാണുള്ളത്. അപകടകരമായ സ്ഥിതിയൊന്നും ഇല്ല.
ചേരികൾ നീക്കം ചെയ്യുന്നതിലൂടെ വ്യക്തികൾക്കും സമൂഹത്തിനുമുള്ള ഭീഷണിയും ഒഴിവാക്കപ്പെടും. പുതിയ സ്ഥലങ്ങളിലെ സുരക്ഷാ സ്ഥിതി പഴയ ചേരികളിൽ നിന്ന് വ്യത്യസ്തമാണെന്നും കേണൽ സ്വാലിഹ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa