ഒരു കൊമേഴ്സ്യൽ രെജീസ്റ്റ്രേഷനു കീഴിൽ വിവിധ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കാനുള്ള തീരുമാനം സൗദിയിലെ വാണിജ്യ മേഖലയെ ശക്തിപ്പെടുത്തും
ഒരൊറ്റ കൊമേഴ്സ്യൽ രെജിസ്റ്റ്രേഷനു കീഴിൽ വിവിധ വണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കാനുള്ള സൗദി വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം സൗദിയിലെ വാണിജ്യ മേഖലയെ ശക്തിപ്പെടുത്തുമെന്ന് നിരീക്ഷണം.
വാണിജ്യ സ്ഥാപനങ്ങൾക്ക് അധിക സാംബത്തിക ബാധ്യത ഒഴിവാക്കാനും ബിസിനസ് മേഖലകൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും പുതിയ തീരുമാനം ഉപകാരപ്പെടുമെന്ന് വാണിജ്യ മന്ത്രാലയം തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
ഒരു പ്രവിശ്യയിൽ രെജിസ്റ്റർ ചെയ്യുന്ന വണിജ്യ സ്ഥാപനത്തിനു കീഴിൽ പ്രസ്തുത പ്രവിശ്യയിൽ തന്നെയായിരിക്കും വിവിധ തരം ബിസിനസുകൾ നടത്താൻ ഇനി മുതൽ അനുമതിയുണ്ടായിരിക്കുക.
ഇത് വരെ വ്യത്യസ്തവും പരസ്പര ബന്ധവുമില്ലാത്ത വാണിജ്യ പ്രവർത്തനങ്ങൾക്ക് വെവ്വേറെ കൊമെഴ്സ്യൽ രെജിസ്റ്റ്രേഷൻ നിർബന്ധമായിരുന്നു.
വെവ്വേറെ രെജിസ്റ്റ്രേഷൻ നടത്തേണ്ട അവസ്ഥ അമിത സാംബത്തിക ബാധ്യതക്കും കൂടുതൽ ഉത്തരവാദിത്വത്തിനും കാരണമാകുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa