ബിനാമി പരിശോധനകൾ ശക്തം; കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും പരിശോധന നടന്ന സ്ഥാപനങ്ങൾ ഇവയാണ്
സൗദിയുടെ വിവിധ പ്പ്രവിശ്യകളിൽ ബിനാമി പരിശോധനകൾ തുടരുന്നതായി സകാത്ത് , ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
സകാത്ത് കസ്റ്റംസ് അതോറിറ്റിയുടെ കീഴിൽ ഇത് വരെയായി 1300 പരിശോധനകൾ നടന്ന് കഴിഞ്ഞു.
പരിശോധനയിൽ 88 ബിനാമികളെ പിടി കൂടിയതായി അധികൃതർ വ്യക്തമാക്കുന്നു.
പ്രധാനമായും സ്പെയർപാർട്സ് ഷോപ്പ്, ഫുഡ്&ബീവറേജസ്, ഹെൽത്ത്, പെട്രോൾ&ഗ്യാസ് സ്റ്റേഷൻ മേഖലകളിലാണ് പരിശോധനകൾ നടന്നത്.
126 പരിശോധനകൾ നടന്ന റിയാദ് റീജ്യണിലാണു സകാത്ത് അതോറിറ്റിയുടെ കീഴിൽ കൂടുതൽ പരിശോധനകൾ നടന്നത്.
ബിനാമി പദവി ശരിയാക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം സൗദി വണിജ്യ മന്ത്രാലയത്തിന്റെ കീഴിലും മറ്റ് സർക്കാർ വിഭാഗങ്ങളുടെ കീഴിലും ബിനാമി പരിശോധനകൾ ശക്തമായി നടക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa