സൗദിയിലേക്ക് പോകുന്നവരും സൗദിയിൽ നിന്ന് നാട്ടിലേക്ക് വരുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസ് വിലക്കുകൾ ഈ മാസം 26 ഓടു കൂടി നീക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ ടിക്കറ്റ് നിരക്കുകൾ കുടയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുള്ളത്.
മാർച്ച് 27 മുതൽ കൂടുതൽ ഫ്ലൈറ്റ് സർവീസുകൾ നിലവിൽ വരുമെന്നതിനാൽ നിരക്കുകളിൽ കാര്യമായ കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
വിലക്കുകളും പ്രാതിരോധ നടപടികളും നീക്കം ചെയ്തതോടെ സൗദിയിൽ നിന്ന് നാട്ടിലേക്കും തിരിച്ച് സൗദിയിലേക്കും ഉള്ള യാത്രക്കാരുടെ എണ്ണം കൂടി വരുന്നുണ്ട്. നിലവിൽ സൗദി യാത്രക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ സൂചിപ്പിക്കുന്നു.
സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുന്ന വാക്സിനെടുത്തവർക്ക് നിലവിൽ പിസിആർ ടെസ്റ്റ് ആവശ്യമില്ലെങ്കിലും എയർ സുവിധ പൂർപ്പിച്ച് ഫോം കയ്യിൽ കരുതുന്നത് നല്ലതാണ്. കാരണം പല എയർലൈനുകളും എയർ സുവിധ ചോദിക്കുന്നുണ്ടെന്ന് അനുഭവസ്ഥർ അറേബ്യൻ മലയാളിയെ അറിയിച്ചിട്ടുണ്ട്.
നാട്ടിൽ നിന്ന് സൗദിയിലേക്ക് പോകുന്നവർക്ക് പിസിആർ ടെസ്റ്റോ ക്വാറന്റീനോ മറ്റോ ആവശ്യമില്ല എന്നോർക്കുക.
അതോടൊപ്പം ഇപ്പോൾ വാക്സിൻ സ്വീകരിക്കാത്തവർക്ക് പോലും സൗദി ക്വാറന്റീൻ ഇല്ലാതെത്തന്നെ യാത്ര ചെയ്യാൻ അനുമതിയുണ്ട്.
അതേ സമയം മുഖീം രെജിസ്റ്റ്രേഷൻ പല എയർലൈൻ സ്റ്റാഫുകളും ഇപ്പോഴും ആവശ്യപ്പെടുന്നതിനാൽ അത് രെജിസ്റ്റർ ചെയ്ത് പ്രിന്റ് ഔട്ട് സൂക്ഷിക്കുന്നതാകും ഉചിതമെന്ന് എ ആര് നഗർ കുന്നുംപുറം ജൗഫ് ട്രാവൽസ് എംഡി സ്വാലിഹ് അറേബ്യൻ മലയാളിയെ അറിയിച്ചു.
ചുരുക്കത്തിൽ പാസ്പോർട്ട്, വിസ/റി എൻട്രി, ടിക്കറ്റ്, മുഖീം പ്രിന്റ് എന്നിവയുണ്ടെങ്കിൽ മറ്റു യാതൊരു തടസ്സവുമില്ലാതെ ഇപ്പോൾ സൗദിയിലേക്ക് പറക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa