മൂന്ന് മാസം മുമ്പ് പുതിയ വിസയിൽ സൗദിയിലെത്തിയ മലയാളി യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ ആത്മഹത്യ ചെയ്തു
ദമാമിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ പലമേൽ നൂറനാട് അഖിൽ ശിവദാസനാണ് ആത്മഹത്യ ചെയ്തത്.
റിയാദിലുള്ള ബന്ധു നല്കിയ വിസയിൽ മൂന്ന് മാസം മുംബായിരുന്നു അഖിൽ പുതിയ വിസയിൽ സൗദിയിലെത്തിയത്.
ഒരു തൊഴിൽ കണ്ടെത്താനുള്ള ശ്രമം വിജയകരമായിരുന്നില്ല. അതേത്തുടർന്ന് ചെറിയ മാമസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.
വിസക്ക് കൊണ്ട് വന്ന ബന്ധു നാട്ടിലായിരുന്നതിനാൽ അഖിലിനെ ബന്ധുവിന്റെ സുഹൃത്തുക്കളുടെ കൂടെ താമസിപ്പിക്കുകയും എന്നാൽ മാനസികാസ്വസ്ഥ്യം ശക്തമായതിനെത്തുടർന്ന് സാമൂഹിക പ്രാവർത്തകരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ചികിത്സക്കിടെയായിരുന്നു വാർഡിൽ വെച്ച് അഖിൽ തൂങ്ങി മരിച്ചത്. അവിവാഹിതനാണ്. പിതാവ്:ശിവദാസൻ, മാതാവ്:സുജ. സഹോദരൻ:അമൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa