Sunday, September 22, 2024
Saudi ArabiaTop Stories

സൗദി ഫാമിലി വിസിറ്റ് വിസ 180 ദിവസത്തിലധികം നീട്ടി നൽകുന്നതിനുള്ള നിബന്ധന വ്യക്തമാക്കി അബ്ഷിർ

ഉപയോക്താക്കാളുടെ വിവിധ സംശയങ്ങൾക്ക് അബ്ഷിർ പ്ലാറ്റ്ഫോം മറുപടി നൽകി. പ്രധാന സംശയങ്ങളും മറുപടിയും കാണാം.

ചോദ്യം: ഫാമിലി വിസിറ്റ് വിസ സൗദിയിൽ നിന്ന് കൊണ്ട് തന്നെ 180 ദിവസത്തിലധികം നീട്ടാൻ അബ്ഷിർ വഴി സാധിക്കുമോ?

ഉത്തരം: സാധിക്കും.നീട്ടുന്ന കാലപരിധി സൗദിയിൽ പ്രവേശിച്ചതിനു ശേഷം ആകെ 270 ദിവസത്തിലധികം ആകാൻ പാടില്ല എന്നത് നിബന്ധനയാണ്. നീട്ടുന്ന കാലപരിധിക്കനുസരിച്ചുള്ള ഫീസ് അടക്കണം.

ചോദ്യം: ട്രാഫിക് നിയമ ലംഘനങ്ങളുടെ വിശദ വിവരങ്ങൾ(എണ്ണവും വിധവും) അബ്ഷിർ വഴി പ്രിന്റ് ചെയ്യാൻ സാധിക്കുമോ?

ഉത്തരം: സാധിക്കും. അബ്ഷിറിലെ മൈ സർവീസസ്-സർവീസസ്-പബ്ലിക് സർവീസസ്-അബ്ഷിർ റിപ്പോർട്ട്സ്-ട്രാഫിക് വയലേഷൻ റിപ്പോർട്സ് എന്ന ഓപ്ഷനിൽ പോയാൽ മതി.

ചോദ്യം: ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയിട്ടുണ്ടോ എന്ന് അബ്ഷിർ വഴി എങ്ങിനെ പരിശോധിക്കാം?

ഉത്തരം: അബ്ഷിറിലെ മൈ സർവീസസ്-എൻ ക്വയറീസ്-ട്രാഫിക്-ഡ്രൈവിംഗ് ലൈസൻസ് ഇൻഫർമേഷൻ എന്ന ഓപ്ഷനിൽ പോയാൽ മതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്