കോവിഡ് വാക്സിൻ മൂന്നാം ഡോസ്; നാട്ടിലുള്ള സൗദി പ്രവാസികൾക്കും അവസരം ഉപയോഗപ്പെടുത്താം
കോവിഡ് വാക്സിൻ മൂന്നാം ഡോസ് സ്വകാര്യ വാക്സിൻ കേന്ദ്രങ്ങളിൽ നിന്ന് പണം നൽകി സ്വീകരിക്കാനുള്ള അവസരം സൗദി പ്രവാസികൾക്കും ഉപയോഗപ്പെടുത്താം.
സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ട,18 വയസ്സ് തികഞ്ഞ എല്ലാവർക്കും സ്വകാര്യ വാക്സിൻ കേന്ദ്രങ്ങളിൽ നിന്ന് (ഇന്ന്) ഏപ്രിൽ 10 മുതലാണു ലഭ്യമാകുക.
നേരത്തെ സ്വീകരിച്ച വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായും സ്വീകരിക്കേണ്ടത്. അപോയിന്റ്മെന്റ് ആവശ്യമില്ല.
മുമ്പ് ഈടാക്കിയതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് നൽകാൻ കമ്പനികൾ തയ്യാറായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
225 രൂപയാണ് കോവിഷീൽഡിനും കോവാക്സിനും ഈടാക്കുന്നത്. സർവീസ് ചാർജ് 150 രൂപയിൽ കൂടാൻ പാടില്ലെന്നതിനാൽ പരമാവധി 375 രൂപക്ക് ഇപ്പോൾ ബൂസ്റ്റർ ഡോസ് 18 തികഞ്ഞ എല്ലാവർക്കും ലഭ്യമാകും.
സൗദിയിലേക്ക് പോകാൻ ഇപ്പോൾ വാക്സിൻ സ്വീകരിക്കൽ തന്നെ ആവശ്യമില്ല എന്നാണ് നിയമമെങ്കിലും നാട്ടിൽ നിന്ന് ഫുൾ ഇമ്യൂണായിത്തന്നെ പോകാൻ ഉദ്ദേശിക്കുന്ന, അവധിയിലുള്ളവർക്ക് നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിക്കാൻ സാധിക്കും എന്നത് ആശ്വാസകരമായ കാര്യം തന്നെയാണ്. രണ്ട് ഡോസ് വാക് സിൻ സ്വീകരിച്ച് 8 മാസം പിന്നിട്ട പലർക്കും ഇതിനകം തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ വാക്സിൻ സ്വീകരിച്ച ഡീറ്റേയിൽസ് അപ് ലോഡ് ചെയ്‌താൽ മാത്രമേ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് അപ്ഡേറ്റ് ആകുകയുള്ളൂ എന്ന് പ്രത്യേകം ഓർക്കുക. https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്ക് വഴിയാണ് വാക്സിൻ ഡീറ്റേയിൽസ് അപ് ലോഡ് ചെയ്യേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa