Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണത്തെത്തുടർന്ന് ജാഗ്രതാ മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്.

ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

റിയാദ്, മക്ക, മദീന, അസീർ, അൽബാഹ,  ജിസാൻ, നജ്രാൻ, ഖസീം, ഹായിൽ, ഷർഖിയ പ്രവിശ്യകളിൽ മഴ ലഭിക്കുമെന്നും കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും നിരീക്ഷണത്തിൽ മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം സാഹചര്യത്തിൽ വെളളം ഒരുമിച്ച് കുടുന്ന സ്ഥലങ്ങളിലേക്ക് ആളുകൾ സമീപിക്കരുത്.

അതോടൊപ്പം സമയാനുബന്ധമായി സിവിൽ ഡിഫൻസ്  സോഷ്യൽ മീഡിയകളിലൂടെയും മറ്റും നൽകുന്ന മുന്നറിയിപ്പുകൾ ശ്രധിക്കുകയും വേണമെന്നും സിവിൽ ഡിഫൻസ് വാക്താവ് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്