സൗദി കേന്ദ്ര ബാങ്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു
സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ബാങ്ക് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള താത്ക്കാലിക മുൻകരുതൽ നടപടികൾക്കുള്ള നിർദ്ദേശങ്ങളിൽ സൗദി സെൻട്രൽ ബാങ്ക് (സാമ) ഇന്ന് മാറ്റം വരുത്തി.
ബാങ്ക് ഉപഭോക്താക്കൾക്കുള്ള പ്രതിദിന ട്രാൻസ്ഫർ പരിധി മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തന്നെ ഉയർത്തിയിട്ടുണ്ട്.
ആവശ്യമെങ്കിൽ ഉപയോക്താവിന് ബാങ്കുമായി ആശയവിനിമയം നടത്തി ആ പരിധി കുറയ്ക്കുന്നതും അവസരമുണ്ട്.
അതോടൊപ്പം ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സേവനവും പുന:സ്ഥാപിച്ചു.
അതേ സമയം വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തോടെ ബാങ്ക് ഉപയോക്താക്കളോട് മുൻകരുതൽ എടുക്കാനും വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കാനും കേന്ദ്ര ബാങ്ക് (സാമ) അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa