ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങി സൗദി വൃദ്ധൻ; രക്ഷകനായി സൗദി യുവാവ്; യുവാവിന്റെ പൊതു ജനങ്ങളൊടുള്ള അഭ്യർഥനയിങ്ങനെ: വീഡിയോ വൈറലാകുന്നു
ഹായിൽ-മദീന റോഡിൽ.കാറിലെ ഇന്ധനം തീർന്നത് കാരണം കുടുങ്ങിപ്പോയ സൗദി വൃദ്ധനെ ഒരു സൗദി യുവാവ് സഹായിച്ച വീഡിയോ ശ്രദ്ധേയമാകുന്നു.
അബ്ദുൽ ഹാദി റഷിദി എന്ന സൗദി യുവാ വായിരുന്നു വൃദ്ധന്റെ കാർ വഴിയരികിൽ കണ്ടപ്പോൾ തന്റെ കാർ നിർത്തി വിവരം ആരാഞ്ഞത്.
ഇന്ധനം തീർന്നതിനാൽ കുടുങ്ങിയ വൃദ്ധൻ കാറിന്റെ തണലിൽ അല്പം ആശ്വാസം കൊള്ളാനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ.
ഉച്ചക്ക് 12 മണിക്ക് കാർ അവിടെ കുടുങ്ങിയിരുന്നെങ്കിലും നിരവധി വാഹനങ്ങൾ അത് വഴി കടന്ന് പോകുകയും എന്നാൽ ആരും വാഹനം നിർത്തി വൃദ്ധനോട് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ഒരിക്കൽ പോലും ചോദിച്ചിരുന്നില്ല എന്നതാണ് സങ്കടകരം.
അബ്ദുൽ ഹാദി റഷിദി വൃദ്ധനെ കാണുമ്പോൾ സമയം 4 കഴിഞ്ഞിരുന്നു. വിഷയം ചോദിച്ചറിഞ്ഞ അബ്ദുൽ ഹാദി 15 കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിൽ പോയി പെട്രോളും വൃദ്ധനു കഴിക്കാനായി പാലും വെള്ളവും എല്ലാം വാങ്ങി തിരികെ വൃദ്ധനരികിലെത്തുകയായിരുന്നു.
തുടർന്ന് വൃദ്ധന്റെ കാറിൽ പെട്രോൾ നിറക്കുകയും അയാളെ സമാധാനിപ്പിക്കുകയും വഴി പറഞ്ഞു കൊടുത്തതിനു പുറമെ അടുത്തുള്ള ഗ്രാമം വരെ അബ്ദുൽ ഹാദി അയാളെ അനുഗമിക്കുകയും ചെയ്തു.
4 മണിക്കൂർ ഒരു വൃദ്ധൻ വെയിലും കൊണ്ട് റോഡരികിൽ നിന്നിട്ട് ഒരാൾ പോലും പ്രശ്നം അന്വേഷിച്ച് ഒന്ന് വാഹനം നിർത്തുക പോലും.ചെയ്തില്ലെന്ന കാര്യത്തിൽ അബ്ദുൽ ഹാദി ആശ്ചര്യം പ്രകടിപ്പിച്ചു.
ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആളുകളെ സഹായിക്കണെന്നും അവരുടെ ജീവൻ രക്ഷിക്കണമെന്നും അബ്ദുൽ ഹാദി എല്ലാവരോടുമായി ആഹ്വാനം ചെയ്യുന്നു.
വൃദ്ധൻ കുടുങ്ങിയതും അദ്ദേഹത്തെ യുവാവ് സഹായിക്കുന്നതും കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa