അത്താഴ സമയത്ത് നിങ്ങൾ ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ 10 കാര്യങ്ങൾ ഇവയാണ്
റമദാൻ മാസത്തിലെ സുഹൂർ (അത്താഴം) ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യം പോഷകാഹാര മേഖലയിലെ വിദഗ്ധർ ഒർമ്മപ്പെടുത്തി.
അത്താഴം നോംബ്കാരൻ അവഗണിക്കുകയും അത് ഉപേക്ഷിക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണെന്ന് വിദഗ്ധർ ഊന്നിപ്പറയുന്നു.
അതേ സമയം നോമ്പുകാർ സുഹൂർ കഴിക്കുമ്പോൾ വരുത്തുന്ന ചില സാധാരണ തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയും വേണം. അവ താഴെ വിവരിക്കുന്നു.
അച്ചാറുകളും ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത്ഒഴിവാക്കുക, ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത്, പ്രത്യേകിച്ച് സുഹൂർ ഭക്ഷണത്തിലെ അച്ചാറുകൾ കഴിക്കുന്നത്, അടുത്ത ദിവസം നോമ്പെടുക്കുമ്പോൾ ദാഹം അനുഭവപ്പെടാൻ കാരണമാകുമെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. സുഹൂർ സമയത്ത് ധാരാളം വെളളം കുടിക്കുന്നത് നോമ്പ് സമയത്ത് വലിയ ആശ്വാസമാകുമെന്ന് പലരും കരുതുന്നുണ്ട്.എന്നാൽ വെളളം വളരെ മിതമായ അളവിൽ മാത്രം കുടിക്കുന്നതാണു നല്ലത്. നിർജ്ജലീകരണം തടയാൻ നോമ്പ് തുറക്കും അത്താഴത്തിനും ഇടയിലായി 1.5 ലിറ്റർ വെളളം കുടിക്കുന്നതായിരിക്കും അഭികാമ്യം.
കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാൻ പോഷകാഹാര വിദഗ്ധർ ശുപാർശ ചെയ്യുന്നു, കാരണം ഇത് വ്യക്തിയെ സമ്മർദ്ദത്തിനും ക്ഷീണത്തിനും വിധേയമാക്കുകയും അടുത്ത ദിവസത്തെ ഉപവാസ സമയത്ത് ദാഹം വർദ്ധിപ്പിക്കുകയും ചെയ്യും.
കൊഴുപ്പുള്ള ഭക്ഷണങ്ങളിൽ നിന്നും പഞ്ചസാരയിൽ നിന്നും അകന്നു നിൽക്കുക , കൊഴുപ്പുള്ള ഭക്ഷണം ആമാശയത്തെ ഭാരപ്പെടുത്തുകയും ദാഹം ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു.
ഓറഞ്ച്, ചീര, വെള്ളരി തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ ശ്രദ്ധ ചെലുത്തുക, സുഹൂർ ഭക്ഷണത്തിൽ അവ അവഗണിക്കരുത്, കാരണം അവ ശരീരത്തിന് ഊർജ്ജം നൽകുകയും ദാഹം കുറയ്ക്കുകയും ചെയ്യുന്നു.
സുഹൂറിന് ശേഷം ഉടൻ തന്നെ ഉറങ്ങുന്നത് ഒഴിവാക്കുക , ഈ ശീലം ശരീരത്തിന് ഭാരം കൂട്ടുമെന്നും വയറ്റിലെ അസ്വസ്ഥതകൾ ഉൾപ്പെടെ നിരവധി ആരോഗ്യ പ്രതിസന്ധികൾക്ക് വിധേയമാകുമെന്നും വിദഗ്ധർ സ്ഥിരീകരിക്കുന്നു.
ധാരാളം പ്രോട്ടീൻ കഴിക്കുന്നത് ശീലമാക്കുക , ശാസ്ത്രീയ പഠനങ്ങൾ സുഹൂർ ഭക്ഷണത്തിൽ മുട്ട, ബീൻസ്, അല്ലെങ്കിൽ തൈര് എന്നിവ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തു. അവ ദാഹം കുറക്കുന്നു.
സുഹൂർ ഭക്ഷണത്തിൽ വേവിച്ച പാസ്തയോ വേവിച്ച ഉരുളക്കിഴങ്ങോ കഴിക്കുക, കാരണം അവ അടുത്ത ദിവസത്തെ നോമ്പ് സമയങ്ങളിൽ ശരീരത്തിന്റെ ഊർജ്ജം നിലനിർത്തുന്നു.
സ്പൈസസ് ഉപയോഗിക്കുന്നത് ഒഴിവാക്കുക , പ്രത്യേകിച്ച് കുരുമുളക് അല്ലെങ്കിൽ കറി എന്നിവ.കാരണം അവ എരിവും തൊണ്ടയിൽ വരൾച്ചയും ഉണ്ടാക്കുന്നു.
സുഹൂറിൽ ഫാസ്റ്റ്ഫുഡ്, റെഡിമെയ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക , കാരണം അവയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് അസംതൃപ്തി, ശല്യപ്പെടുത്തുന്ന ഉറക്കം, നിർജ്ജലീകരണം, ദാഹം എന്നിവയ്ക്ക് കാരണമാകും, കൂടാതെ റമദാനിലെ സുഹൂറിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും അവ പകൽ സമയത്ത് അസിഡിറ്റിക്കും ദാഹത്തിനും കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa