Wednesday, April 30, 2025
Saudi ArabiaTop Stories

10 വർഷമായി ഈ സൗദി പൗരന്റെ വീടിന്റെ വാതിലുകൾ വിശ്വാസികളെ നോമ്പ് തുറപ്പിക്കാനായി മലർക്കെ തുറന്നിട്ടിരിക്കുകയാണ്; വീഡിയോ

ഹഫ്ർ അൽ ബാത്തിൻ മേഖലയിൽ 10 വർഷമായി നോമ്പുകാർക്ക് നോമ്പ് തുറക്കാൻ തന്റെ വീടിന്റെ ഗേറ്റ് തുറന്നിട്ടിരിക്കുന്ന സൗദി പൗരനെക്കുറിച്ച് അൽ ഇഖ്ബാരിയ ചാനൽ പുറത്ത് വിട്ട റിപ്പോർട്ട് ശ്രദ്ധേയമാകുന്നു.

മശാരി എന്ന് വിളിക്കപ്പെടുന്ന സൗദി പൗരൻ ജീവകാരുണ്യ പ്രവർത്തനങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും അത് പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

നോമ്പുകാർക്ക് നോമ്പ് തുറക്കാൻ തന്റെ വീടിന്റെ വാതിൽ തുറന്നിട്ടിരിക്കുന്ന  മശാരി തന്നെ പറയുന്നു, “ഇത് നന്മയുടെ വാതിലുകളിൽ ഒന്നാണ്, നമ്മുടെ മുസ് ലിം സഹോദരങ്ങളുടെ സന്തോഷങ്ങൾ പങ്കുവയ്ക്കാൻ”.

“ഞങ്ങളും അവരും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാകാതിരിക്കാൻ ഇത് ഞങ്ങളുടെ സ്വകാര്യ സൽക്കാരം ആയിരിക്കാൻ ഞങ്ങൾ മുൻഗണന നൽകി, അവരുടെ കുടുംബങ്ങൾക്കിടയിൽ റമദാനിന്റെ ആത്മീയത അനുഭവപ്പെടാൻ അത് കാരണമാകുന്നു”. അദ്ദേഹം പറഞ്ഞു.

ഹിജ്ര 1418-ലാണ് ഞാൻ ഹഫറിലെത്തിയത്. അന്ന് ഞാൻ ഒരു സാധാരണ വ്യക്തിയായിരുന്നു, എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. പക്ഷേ ഈ നാടിനു നന്മയുണ്ട്. നല്ലത് ചെയ്യുന്നതിനനുസരിച്ച് അല്ലാഹു എനിക്ക് എത്രയോ മടങ്ങ് സമ്പത്ത് വർദ്ധിപ്പിച്ച് തരുന്നതായും മശാരി കൂട്ടിച്ചേർത്തു.

നോമ്പുകാരെ തന്റെ വീട്ടിലേക്ക് മശാരി സ്വീകരിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്