Friday, November 29, 2024
Saudi ArabiaTop Stories

കഫീലിനു സർക്കാർ സേവനങ്ങൾ റദ്ദാക്കിയാൽ തൊഴിലാളിയുടെ ഇഖാമ പുതുക്കുമോ? ജവാസാത്ത് പ്രതികരിച്ചു

ഒരു തൊഴിലുടമക്ക് സർക്കാർ സേവനങ്ങൾ നിർത്തി വെച്ച സാഹചര്യത്തിൽ അയാളുടെ കീഴിലുള്ള തൊഴിലാളികളുടെ ഇഖാമ പുതുക്കുമോ എന്ന സംശയത്തിനു ജവാസാത്ത് മറുപടി പറഞ്ഞു.

തൊഴിലുടമയുടെ രേഖയിൽ (സിജ്ലിൽ) സർവീസുകൾ നിർത്തി വെക്കുന്നത് കൊണ്ട് സ്‌പോൺസർഷിപ്പിലുള്ളവരുടെ   സേവനങ്ങൾ അബ്ഷിർ വഴി പൂർത്തിയാക്കുന്നതിന് തടസ്സമാകുന്നില്ലെന്ന് ജവാസാത്ത് സ്ഥിരീകരിച്ചു.

ചുരുക്കത്തിൽ സ്പോൺസറുടെ സിജ്ലിൽ സർക്കാർ സേവനങ്ങൾ റദ്ദാക്കിയാലും അബ്ഷിർ വഴി ചെയ്യാൻ കഴിയുന്ന സേവനങ്ങൾ തുടർന്നും ചെയ്യാൻ സാധിക്കും എന്നാണ്‌ ജവാസാത്ത് മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്.

സ്പോൺസർഷിപ്പിലുള്ള തൊഴിലാളിയുടെ പാസ്പോർട്ടിൽ ചുരുങ്ങിയത് 60 ദിവസമെങ്കിലും കാലാവധിയുണ്ടെങ്കിൽ മാത്രമേ ഫൈനൽ എക്സിറ്റ് ലഭിക്കുകയുള്ളൂ എന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായും ജവാസാത്ത് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്