Sunday, March 8, 2026
Saudi ArabiaTop Stories

മക്കയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് വർദ്ധിച്ചു; മസ്ജിദുൽ ഹറാമിന്റെ മേൽത്തട്ട് തുറക്കാൻ നിർദ്ദേശം

മസ്ജിദുൽ ഹറാമിന്റെ മേൽത്തട്ട് തുറക്കാൻ ഇരുഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് നിർദ്ദേശം നൽകി.

മസ്ജിദുൽ ഹറാമിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് വർദ്ധിച്ചതിനെത്തുടർന്നാണു ശൈഖ് സുദൈസ് മേൽത്തട്ട് തുറക്കാൻ നിർദ്ദേശിച്ചത്.

മേൽത്തട്ട് കൂടി തുറക്കുന്നതോടെ മസ്ജിദുൽ ഹറാമിന്റെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്താൻ വിശ്വാസികൾക്കാകും.

ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ കർമ്മങ്ങൾ എളുപ്പത്തിലും വേഗത്തിലും നിർവഹിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച സേവനങ്ങൾ വിശ്വാസികൾക്ക് നൽകാനുള്ള ഭരണ നേതൃത്വത്തിന്റെ താത്പര്യത്തെ സുദൈസ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്