സൗദിയിൽ വിസിറ്റ് വിസകൾ അബ്ഷിർ വഴി പുതുക്കാത്ത സാഹചര്യത്തിൽ സ്വീകരിക്കാവുന്ന ബദൽ മാർഗങ്ങൾ അറിയാം
വിസിറ്റ് വിസകൾ അബ്ഷിർ വഴി പുതുക്കുന്ന സംവിധാനം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കാലാവധി അവസാനിക്കാറായ വിസിറ്റ് വിസക്കാർക്ക് ഇപ്പോൾ സ്വീകരിക്കാവുന്ന ബദൽ മാർഗം താഴെ വിവരിക്കുന്നു.
വിസ പുതുക്കാനുള്ള ഫീസും ഇൻഷൂറൻസ് പേയ്മെന്റുമെല്ലാം പൂർത്തിയാക്കി അബ്ഷിറിലെ തവാസുൽ വഴി വിസ പുതുക്കാനായി അപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.
ഇനി തവാസുൽ വഴി അപേക്ഷിച്ചിട്ടും വിസ പുതുക്കി നൽകിയില്ലെങ്കിൽ ജവാസാത്ത് ഓഫീസിൽ നേരിട്ട് സമീപിക്കുകയാണു സ്വീകരിക്കാവുന്ന മറ്റൊരു മാർഗം.
ജവാസാത്ത് ഓഫീസിൽ നേരിട്ട് ഹാജരാകുന്നതിനായി ആദ്യം അബ്ഷിറിൽ നിന്ന് അപോയിന്റ്മെന്റ് എടുക്കണമെന്ന് ഓർക്കുക.
നേരിട്ട് ജവാസാത്തിൽ പോകുമ്പോൾ നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടി വരും. അബ്ഷിർ വഴി പുതുക്കാൻ സാധിക്കാത്ത നോട്ടിഫിക്കേഷന്റെ പ്രിന്റും കരുതുന്നത് ഉചിതമാകും.
അപേക്ഷാ ഫോം ഓൺലൈനിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ https://www.moi.gov.sa/wps/wcm/connect/46890180429e0095b997bdf19888f4e7/Extending+Visit+Visa.pdf?MOD=AJPERES&CACHEID=ROOTWORKSPACE-46890180429e0095b997bdf19888f4e7-nY2jVNI എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa