Sunday, September 22, 2024
Saudi ArabiaTop Stories

പെരുന്നാൾ അവധി ദിനങ്ങളിലെ ജവാസാത്ത് പ്രവർത്തന സമയം പ്രഖ്യാപിച്ചു

ജിദ്ദ: ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ അടിയന്തിരാവശ്യങ്ങൾക്കായുള്ള ജവാസാത്തിന്റെ പ്രവർത്തന സമയം അധികൃതർ പുറത്ത് വിട്ടു.

മുഴുവൻ പ്രവിശ്യകളിലെയും ജവാസാത്ത് അഡ്മിനിസ്റ്റ്രേഷൻ കേന്ദ്രങ്ങളിൽ മുഴുവൻ ഈദ് അവധി ദിനങ്ങളിലും രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെയായിരിക്കും പ്രവൃത്തി സമയം.

മക്ക പ്രവിശ്യയിലെ ജവാസാത്ത് ബ്രാഞ്ച് ഓഫീസുകളായ തഹ് ലിയ, റെഡ്സീ, സ്വറാഫി എന്നിവിടങ്ങളിൽ റമളാൻ 25 മുതൽ റമളാൻ 28 വരെ രാത്രി 10 മണി മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

റിയാദിലെ ഹയു റിമാൽ,ഇലക്ട്രോണിക് സർവീസ് ബ്രാഞ്ച്, അൽഖർജ് റോഷൻ മാൾ എന്നിവിടങ്ങളിലും റമളാൻ 25 മുതൽ റമളാൻ 28 വരെ രാത്രി 10 മണി മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

അബ്ഷിർ, മുഖീം എന്നിവ വഴി പൂർത്തിയാക്കാൻ സാധിക്കാത്ത. സേവനങ്ങൾ ആണ്‌ അടിയന്തിരാവശ്യങ്ങളിൽ ഉൾപ്പെടുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്