മക്കയിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് ലഭിക്കാൻ ഇലക്ട്രോണിക് പോർട്ടലുകൾ വഴി അപേക്ഷിക്കേണ്ട രീതികൾ അറിയാം
ജിദ്ദ: 26-05-12 വ്യാഴം മുതൽ വിദേശികൾക്ക് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശന വിലക്ക് പ്രാബല്യത്തിൽ വന്നതോടെ ഇനി നാല് വിഭാഗങ്ങൾക്ക് മാത്രമേ മക്കയിലേക്ക് പ്രവേശിക്കൻ സാധിക്കുകയുള്ളൂ.
അധികൃതർ നൽകുന്ന മക്ക അതിർത്തിക്കുള്ളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ് ഉള്ളവർ, മക്ക ഇഖാമ ഉള്ളവർ, ഉംറ പെർമിറ്റ് ഉള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ. എന്നിവരാണ് നാല് വിഭാഗങ്ങൾ.
ഇതിൽ ആദ്യം പരാമർശിച്ച എൻട്രി പെർമിറ്റ് ഗാർഹിക തൊഴിലാളികൾക്കും.കംബനികൾക്കും വ്യത്യസ്ഥ പ്ളാറ്റ്ഫോമുകളിലൂടെ അപേക്ഷിച്ചാണു ലഭ്യമാകുക.
ഗാർഹിക തൊഴിലാൾകൾക്ക് അബ്ഷിറ് വഴിയാണ് അപേക്ഷിക്കേണ്ടത്. അബ്ഷിറിൽ മൈ സർവീസസിൽ, പാസ്പോർട്ട്സ് > എൻട്രി പെർമിറ്റ് ഫോർ മക്ക എന്ന രീതിയിൽ അപേക്ഷിക്കണം.
മുഖീം വഴിയാണ് കമ്പനി തൊഴിലാളികൾക്ക് അപേക്ഷ നൽകേണ്ടത്. https://makkahpermit.muqeem.sa എന്ന ലിങ്കിൽ പ്രവേശിക്കുക. ശേഷം പെർമിറ്റിനു അപേക്ഷിക്കുക. അപേക്ഷിക്കുംബോൾ എന്ത് ആവശ്യത്തിനാണു മക്കയിൽ പോകുന്നത് എന്ന വിവരം നൽകാനുള്ള ഓപ്ഷനും മറ്റും കാണാം.അപേക്ഷ പൂർത്തിയായാൽ പ്രൊസസിംഗ് സംബന്ധിച്ച് യൂസർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും.
ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്കുള്ള ഇലക്ട്രോണിക് പെർമിറ്റ് ഇഷ്യു ചെയ്യാനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ജവാസാത്ത് ഇന്നലെ അറിയിച്ചിരുന്നു.
പെർമിറ്റ് ഇഷ്യു ചെയ്ത് ലഭിക്കുന്ന വിഭാഗങ്ങൾ താഴെ വിവരിക്കുന്നവയാണ്.
ഗാർഹിക തൊഴിലാളികൾ, മക്കയുടെ അതിർത്തിക്കുള്ളിലെ സ്ഥാപനങ്ങളിലെ ജോലിക്കാർ, സീസൺ വർക്ക് പെർമിറ്റ് ഉള്ളവർ, അജീറിൽ കരാർ ചെയ്ത കോണ്ട്രാക്ടർമാർ എന്നിവർക്കാണു പെർമിറ്റ്കിട്ടുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa