Sunday, September 22, 2024
Saudi ArabiaTop Stories

സൂര്യൻ ഇന്ന് കഅബക്ക് നേരെ മുകളിൽ; ലോകത്തെവിടെ നിന്നും ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ ഖിബ്‌ല കൃത്യമായി അറിയാനുള്ള മാർഗം അറിയാം

ഇന്ന് ഉച്ചക്ക് സൗദി സമയം 12:18 നു സൂര്യൻ വിശുദ്ധ കഅബയുടെ നേരെ മുകളിലായി വരുമെന്ന് ജിദ്ദ ഗോള ശാസ്ത്ര കേന്ദ്രം വ്യക്തമാക്കി.

പ്രസ്തുത സമയം കഅബയുടെ നിഴൽ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്ന് ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എഞ്ചിനീയർ മാജിദ് അബു സാഹിറ പറഞ്ഞു.

ഈ വർഷം ഇത്തരത്തിൽ സൂര്യൻ ക അബക്ക് നേരെ മുകളിൽ വരുന്ന ആദ്യത്തെ സന്ദർഭം ആണിത്.

ഇത്തരം സന്ദർഭങ്ങളിൽ ലോകത്തെവിടെ നിന്നും കഅബയുടെ ദിശ ഉപകരണങ്ങളുടെ സഹaയമില്ലാതെ കൃത്യമായി നിർണ്ണയിക്കാൻ സാധിക്കുന്ന രീതി നേരത്തെ അറേബ്യൻ മലയാളി വ്യക്തമാക്കിയിരുന്നു. അത് താഴെ വിവരിക്കുന്നു.

സൗദി സമയം ഉച്ചക്ക് 12:18 അഥവാ ഇന്ത്യൻ സമയം ഉച്ചക്ക് 02:48  ആകുംബോഴാണു ഇന്ന് (28-05-22 ശനി) സൂര്യൻ കഅബക്ക് നേരെ മുകളിലായി വരിക.

മുകളിൽ പരാമർശിച്ച സമയം വെയിലേൽക്കുന്ന ഒരു ഭാഗത്ത് ഒരു വടി കുത്തനെ നാട്ടി നിർത്തുക. ഈ വടിയുടെ നിഴൽ പതിക്കുന്നതിന്റെ നേരെ എതിർ ദിശയിലായിരിക്കും കഅബയുടെ കൃത്യ സ്ഥാനം.

മുൻ കാലങ്ങളിൽ ആളുകൾ കഅബയുടെ ദിശ കൃത്യമായി മനസ്സിലാക്കാൻ ഈ മാർഗം സ്വീകരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്