ബുധനാഴ്‌ച, മെയ്‌ 13, 2026
Saudi ArabiaTop Stories

90 വർഷങ്ങൾക്ക് ശേഷം സൗദിയിൽ ആദ്യമായി അറേബ്യൻ ഓറിക്സിനു ജന്മം നൽകി

സൗദിയിലെ നോർത്തേൺ ബോർഡർ മേഖലയിലെ കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ്,  90 വർഷത്തിനു ശേഷം അറേബ്യൻ ഓറിക്‌സിന്റെ “ആദ്യ ജനനത്തിന്” സാക്ഷ്യം വഹിച്ചു.

കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 2022 മാർച്ചിൽ റിസർവിൽ മാൻ വിഭാഗത്തിൽ പെടുന്ന ഒറിക്‌സുകളെ കൊണ്ട് വന്ന് താമസിപ്പിച്ചിരുന്നു.

വംശനാശഭീഷണി നേരിടുന്ന ജീവികളെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ പുനരധിവസിപ്പിക്കൽ പരിപാടിയുടെ ഭാഗമായിരുന്നു ഇത്.

പാരിസ്ഥിതിക സമ്മർദ്ദം, അമിതമായ വേട്ട, സസ്യങ്ങളുടെ കുറവ്‌ എന്നിവ ഓറിക്സിന്റെ എണ്ണം കുറയുന്നതിനും പിന്നീട് കാട്ടിൽ നിന്ന് അപ്രത്യക്ഷമാകുന്നതിനും കാരണമായിരുന്നു.

അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കര സസ്തനിയാണ് അറേബ്യൻ ഓറിക്‌സ്, പ്രായപൂർത്തിയായ ഒരു ഓറിക്സിന്റെ ഭാരം 80 കിലോഗ്രാം വരെ എത്തുന്നു, കൊമ്പുകൾ ഉള്ള ഇവക്ക്  ചലനം സുഗമമാക്കുന്ന വിശാലമായ കുളമ്പുകളുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്