വീണ്ടും ഇയാം പാറ്റകളാകുന്ന പ്രവാസി യുവാക്കൾ
അപകടമാണെന്നറിഞ്ഞു കൊണ്ട് തന്നെ തീയിലേക്കടുത്ത് കൊണ്ട് ജീവൻ ഹോമിക്കുന്നതാണ് ഇയാം പാറ്റകളുടെ സ്വഭാവം.
ഇതുപോലെതന്നെയാണ് എത്ര മുന്നറിയിപ്പുകൾ ലഭിച്ചിട്ടും അപകടകരമായ സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന പ്രവാസികൾ.
എല്ലാം അറിയുന്ന കൂടെയുള്ളവർ തന്നെ വഞ്ചകരാക്കുന്ന അവസ്ഥയാണ് ഈ മേഖലയിൽ ഉള്ളത് എന്നാണ് പല റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
നേരത്തെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് സ്വർണം കടത്തുകയും നാട്ടിൽ നിന്ന് ഗൾഫിലേക്ക് ഡോളർ കടത്തുകയും ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് 2 പ്രവാസികളാണ് നാട്ടിൽ വെച്ച് മർദ്ദനം മൂലം കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ ഒരു സംഭവത്തിൽ മറ്റൊരു പ്രവാസി കൂടി സ്വർണ മാഫിയയുടെ കസ്റ്റഡിയിലാണിപ്പോൾ ഉള്ളത്.
പലപ്പോഴും ഇരകൾ സ്വയം അബദ്ധം ചെയ്തു കൊണ്ട് പീഡനത്തിനിടയാകേണ്ടി വരുന്നുണ്ടെങ്കിലും ചില കേസുകളിൽ കൂടെയുള്ളവരുടെ തന്നെ വൻ ചതികളാണ് വില്ലനാകുന്നത്.
ഈ സാഹചര്യത്തിൽ, താത്കാലികമായി ലഭിക്കുന്ന ചില സംഖ്യകൾ ആശ്വാസമാകുമെങ്കിലും ഇത്തരം കേസുകളിൽ അകപ്പെട്ടാൽ കുടുംബത്തിന്റെ തോരാകണ്ണീർ മാത്രമാകും ബാക്കിയാവുക എന്നോർക്കുക.
അത് കൊണ്ട് തന്നെ പ്രവാസികൾ ഇത്തരം ഗ്യാംഗുകളുമായി ബന്ധപ്പെടാതിരിക്കാൻ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു.
അതായിരിക്കും തന്റെയും കുടുംബത്തിന്റെയും ഭാവിക്ക് ഉചിതം എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa0
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa