സൗദിക്ക് പുറത്തേക്ക് വൻ തുക കടത്താൻ ശ്രമിച്ച വിദേശ വനിതയടങ്ങുന്ന സംഘം അറസ്റ്റിൽ
ജിദ്ദ: സൗദിക്ക് പുറത്തേക്ക് 1.3 മില്യൺ റിയാൽ കടത്താൻ ശ്രമിച്ച മൂന്ന് അംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഒരു സ്ത്രീ അടങ്ങുന്ന ഈ സംഘം ഇതിനായി പ്രത്യേകം ഗ്യാങ്ങ് രൂപീകരിച്ചിരുന്നു. 3 പേരും ആഫ്രിക്കൻ വംശജർ ആയിരുന്നു.
ജിദ്ദ എയർ പോർട്ട് വഴി പുറത്തേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച സ്ത്രീയുടെ ബാഗിൽ നിന്നായിരുന്നു ഇത്രയും വലിയ തുക കണ്ടെത്തിയത്.
പ്രതികൾക്ക് 5 വർഷം വരെ തടവും പിഴയും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കും ആണ് ശിക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa