സൗദിയിൽ പൊതു ജനങ്ങൾക്ക് പെട്രോൾ പമ്പുകളുമായി ബന്ധപ്പെട്ട പരാതി നൽകാൻ പുതിയ വെബ്സൈറ്റ്
റിയാദ് : പെട്രോൾ പമ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് വെബ്‌സൈറ്റ് വഴി സമർപ്പിക്കുന്നതിന് സൗദി ഊർജ മന്ത്രാലയം പുതിയ സേവനം ലഭ്യമാക്കി.
സർവീസ് സെന്ററുകളുടെയും ഗ്യാസ് സ്റ്റേഷനുകളുടെയും പെർമനന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് വെബ്‌സൈറ്റ് സേവനം ആരംഭിച്ചത്.
സർവീസ് സെന്ററുകളും പെട്രോൾ പമ്പുകളും നൽകുന്ന സേവനങ്ങളിലെ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ വെബ്‌സൈറ്റ് വഴി ഫയൽ ചെയ്യാൻ സാധിക്കും.
പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾക്ക് പുറമെ പെട്രോളിയം ഉൽപ്പന്നങ്ങൾ, ഗ്യാസ്, ഗ്യാസ് സ്റ്റേഷനുകൾ, സർവീസ് സെന്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം.
പെട്രോൾ സ്റ്റേഷനുകളുമായോ സർവീസ് സെന്ററുകളുമായോ ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഊർജ മന്ത്രാലയത്തിന്റെ താഴെ പരാമർശിക്കുന്ന വെബ്സൈറ്റ് വഴിയാണ് പരാതി നൽകേണ്ടത്.
https://pc.moenergy.gov.sa/moecsp?id=sc_cat_item&sys_id=de45c412c312310015519f2974d3ae1b
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa