Sunday, April 20, 2025
Saudi ArabiaTop Stories

ഗാർഹിക തൊഴിലാളികളുടെ കഫാല മാറ്റം പൂർത്തിയാകുന്നതിനുള്ള സമയപരിധി വ്യക്തമാക്കി ജവാസാത്ത്

ജിദ്ദ: വീട്ടുജോലിക്കാരുടെ സ്പ്പോൺസർഷിപ്പ് (കഫാല) മാറ്റം പൂർത്തിയാകുന്നതിനുള്ള സമയ പരിധി ജവാസാത്ത് വ്യക്തമാക്കി.

ഗാർഹിക തൊഴിലാളികളുടെ കഫാല മാറ്റം പരമാവധി ഏഴ് ദിവസത്തിനുള്ളിൽ ഓൺലൈൻ വഴി നടപ്പിലാകുമെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചത്.

വിദേശ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ കഫാല കൈമാറുന്നതിനുള്ള അഭ്യർത്ഥന സ്വീകരിക്കാനോ നിരസിക്കാനോ സർവീസ് അപ്രൂവൽ സർവീസ് വഴി സാധ്യമാകുമെന്ന് ജവാസാത്ത് വ്യക്തമാക്കി. 

അബ്‌ഷിർ വഴി സ്പോൺസർഷിപ്പ് കൈമാറ്റം നടത്താം. മൈ സർവീസസ് (ഖിദ്മതി), തുടർന്ന് സർവീസസ്, ശേഷം പാസ്‌പോർട്ട്സ്, തുടർന്ന് അപ്രൂവൽ ഫോർ ട്രാൻസ്ഫർ ഓഫ് സർവീസസ് എന്ന രീതിയിലാണ് നടപടിക്രമങ്ങൾ നടത്തേണ്ടത്.

ഏഴ് ദിവസത്തിനകം  സ്പോൺസർഷിപ്പ്  കൈമാറ്റത്തിന് അനുമതി നൽകണമെന്ന് ജവാസാത്ത് ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്