റോഡിൽ തിരക്കുള്ളപ്പോൾ ആളുകൾ ചെയ്യാറുള്ള നാല് തെറ്റുകൾ ഓർമ്മിപ്പിച്ച് സൗദി മുറൂർ
ജിദ്ദ: റോഡിൽ തിരക്കുണ്ടാകുന്ന സമയം വാഹനമോടിക്കുന്നവർ ചെയ്യാറുള്ള 4 തെറ്റായ പെരുമാറ്റങ്ങളെക്കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
തിരക്കുള്ള സമയം ഒരു ട്രാക്കിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുക, വാഹനത്തിന്റെ ഹോൺ ദുരുപയോഗം ചെയ്യുക എന്നിവ ഇതിൽ പെടുന്നു.
ഇവക്ക് പുറമേ സുരക്ഷിതമായ അകലം വിടാതിരിക്കുക, റോഡിന്റെ അതിർ ലൈനുകൾ കടന്ന് ഓവർ ടേക്ക് ചെയ്യുക എന്നിവയും തെറ്റായ പെരുമാറ്റങ്ങളിൽ ഉൾപ്പെടുന്നുവെന്ന് “ട്രാഫിക്” സൂചിപ്പിച്ചു.
ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചേരാൻ റോഡിലെ ഗതാഗത നിയമങ്ങൾ പാലിക്കാൻ മുറൂർ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa