സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വരുന്ന ഗൾഫ് പ്രവാസികൾക്ക് ഉംറ പെർമിറ്റ് ലഭ്യം
ജിദ്ദ: സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന ജിസിസി രാജ്യങ്ങളിലെ വിദേശികൾക്ക് ഇഅതമർനാ വഴി ഉംറ പെർമിറ്റ് ലഭ്യമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ലോകമെമ്പാടുമുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനും അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണിത്.
ജിസിസി രാജ്യങ്ങളിലെ വിദേശികൾക്കും, ഷെങ്കൻ, യു കെ, യു എസ് വിസകൾ ഉള്ളവർക്കും സൗദിയിലേക്ക് ഇ ടൂറിസ്റ്റ് വിസകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്.
ഇ ടൂറിസ്റ്റ് വിസകൾ ഉള്ളവർക്ക് സൗദിയിലേക്ക് വരുന്നതിനു മുമ്പ് തന്നെ ഇഅതമർനാ വഴി ഉംറ പെർമിറ്റും റൗളാ ശരീഫ് സന്ദർശന പെർമിറ്റും ഇഷ്യു ചെയ്യാമെന്നാണ് മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa