ഗതാഗത മേഖലയിൽ കൂടുതൽ പ്രൊഫഷനുകളിൽ സൗദിവത്ക്കരണം വരുന്നു
ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക് മേഖലയിലെ 18 പ്രൊഫഷനുകൾ അടുത്ത വർഷം സൗദിവത്ക്കരിക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് അൽ ജാസിർ അറിയിച്ചു.
ചില പ്രൊഫഷനുകൾ പൂർണ്ണമായും സൗദിവത്ക്കരണം നടത്തുംബോൾ മറ്റു ചില പ്രൊഫഷനുകളിൽ നിലവിലുള്ള സൗദിവത്ക്കരണ അനുപാതം വർദ്ധിപ്പിക്കുകയാണ് ചെയ്യുക.
അതേ സമയം ഹറമൈൻ ട്രെയിനുകൾ മാസങ്ങൾക്കുള്ളിൽ സൗദി വനിതകൾ ഓടിക്കൽ ആരംഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
പൈലറ്റ് പ്രൊഫഷൻ പൂർണ്ണമായും സൗദിവത്ക്കരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കോപൈലറ്റ് മേഖല ഏകദേശം പൂർണ്ണ സൗദിവത്ക്കരണത്തിനു വിധേയമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa