സൗദിയിലെ എയർ, ലാന്റ്, സീ പോർട്ടുകളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കാൻ അംഗീകാരം
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിൽ ചേർന്ന കാബിനറ്റ് വിവിധ വിഷയങ്ങളിൽ തീരുമാനങ്ങൾ പുറപ്പെടുവിച്ചു.
സൗദിയിലേക്കുള്ള കര, വ്യോമ, കടൽ പ്രവേശന മാർഗ്ഗങ്ങളിൽ ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കാനുള്ള അംഗീകാരം നൽകിയതാണ് തീരുമാനങ്ങളിൽ ശ്രദ്ധേയം.
സൗദിയിലേക്ക് വരുന്ന യത്രക്കാർക്കും സൗദിയിൽ നിന്ന് പുറത്ത് പോകുന്ന യാത്രക്കാർക്കും ഫ്രീ മാർക്കറ്റുകളിൽ സാധനങ്ങൾ വില്പന നടത്താൻ സാധിക്കും.
മുഴുവൻ അതിർത്തി പ്രവേശന കവാടങ്ങളിലും ഡ്യൂട്ടി ഫ്രീ മാർക്കറ്റ് സൗകര്യം ഒരുങ്ങുന്നത് സൗദി ടൂറിസത്തിനും വലിയ പിന്തുണയേകുമെന്നാണ് വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa