സൗദിയിൽ വാഹനാപകടം; രണ്ട് അദ്ധ്യാപികമാർ മരിച്ചു
സൗദിയിലെ നജ്രാനിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ട് അദ്ധ്യാപികമാർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അദ്ധ്യാപികമാർ യാത്ര ചെയ്യുന്ന വാഹനം അപകടത്തിൽ പെട്ടതായി റെഡ് ക്രസന്റിനു വിവരം ലഭിക്കുകയും റെഡ് ക്രസന്റ് ടീം ഉടൻ രക്ഷാപ്രവർത്തനത്തിനെത്തുകയുമായിരുന്നു.
ചിലർക്ക് സാരമായി പരിക്കേറ്റിട്ടൂണ്ട്. പരിക്കേറ്റവരെ കിംഗ് ഖാലിദ് ഹോസ്പിറ്റലിലേക്ക് മാറ്റി.
അടിയന്തിര സാഹചര്യങ്ങളിൽ 997 ലേക്ക് വിളിക്കുകയോ ഇസ്അഫനീ ആപ് സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് റെഡ് ക്രസന്റ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa